ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ന്യൂസിലൻഡിനെ 97 റൺസിന് തകർത്ത് ഓസ്‌ട്രേലിയ ടി20 ലോകകപ്പിൽ മികച്ച തുടക്കം കുറിച്ചു. അലിസ്സ ഹീലിയുടെയും ക്യാപ്റ്റൻ മെഗ് ലാനിങ്ങിന്റെയും അർധസെഞ്ചുറികളുടെ പിൻബലത്തിൽ ഓസീസ് 20 ഓവറിൽ 173-9 എന്ന മികച്ച സ്കോർ നേടിയിരുന്നു.
മറുപടിയായി ബാറ്റിംഗിന് ഇറങ്ങിയ ന്യൂസിലൻഡ് ഒരു വെല്ലുവിളിയും ഉയർത്തിയില്ല. അവർ വെറും 14 ഓവറിൽ 76 റൺസിന് പുറത്തായി. 5/12 എന്ന കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ആഷ് ഗാർഡ്‌നറാണ് ഓസ്‌ട്രേലിയയുടെ ബൗളർമാരിൽ ഏറ്റവും തിളങ്ങിയത്. അവർ പ്ലയർ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കി.
വെറും 38 പന്തിൽ 7 ഫോറും 2 സിക്‌സും ഉൾപ്പെടെ 55 റൺസ് നേടിയ അലിസ ഹീലി ഇന്ന് മിന്നുന്ന ഫോമിലായിരുന്നു. ക്യാപ്റ്റൻ മെഗ് ലാനിംഗ് 33 പന്തിൽ 41 റൺസ് നേടി പുറത്തായപ്പോൾ ന്യൂസിലൻഡിനായി അമേലിയ കെർ 3 വിക്കറ്റ് വീഴ്ത്തി.
10 പന്തിൽ 14 റൺസ് നേടിയ ബെർണാഡിൻ ബെസുയിഡൻഹൗട്ടാണ് ന്യൂസിലൻഡിന്റെ ടോപ് സ്‌കോറർ, അവറ്റുടെ ബാറ്റിംഗ് നിരയിലെ ബാക്കിയുള്ളവർക്ക് ആർക്കും തിളങ്ങാൻ ഇന്ന് ആയില്ല.