2021-22 സീസണിന് വേണ്ടിയുള്ള ഓസ്ട്രേലിയയുടെ വനിത ക്രിക്കറ്റ് താരങ്ങളുടെ പട്ടിക പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. 15 താരങ്ങളെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. റിട്ടയര്‍ ചെയ്ത ഡെലീസ്സ കിമ്മിന്‍സിന് പകരം ആദ്യമായി ഡാര്‍സി ബ്രൗണിന് കരാര്‍ ലഭിയ്ക്കുന്നു എന്നത് മാത്രമാണ് കഴിഞ്ഞ വര്‍ഷത്തെ പട്ടികയിലെ ഏക മാറ്റം.
രാജ്യത്തെ ഏറ്റവും വേഗത കൂടിയ ഫാസ്റ്റ് ബൗളര്‍ എന്നാണ് 18 വയസ്സുകാരി താരത്തെ സെലക്ടര്‍ ഷോണ്‍ ഫ്ലെഗ്ലര്‍ വിശേഷിപ്പിക്കുന്നത്.
ക്രിക്കറ്റ് ഓസ്ട്രേലിയ വനിത താരങ്ങളുടെ പട്ടിക :Darcie Brown, Nicola Carey, Ashleigh Gardner, Rachael Haynes, Alyssa Healy, Jess Jonassen, Meg Lanning, Tahlia McGrath, Sophie Molineux, Beth Mooney, Ellyse Perry, Megan Schutt, Annabel Sutherland, Tayla Vlaeminck, Georgia Wareham




![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)



