നാലാം വിജയം, സെമി ഫൈനൽ ഉറപ്പിച്ച് ഓസ്ട്രേലിയ

Newsroom

ദക്ഷിണാഫ്രിക്ക വനിതകളെ 6 വിക്കറ്റിന് തോൽപ്പിച്ച് ഓസ്‌ട്രേലിയ വനിതകൾ ഐസിസി വനിതാ ടി20 ലോകകപ്പിൽ തുടർച്ചയായ നാലാം വിജയം ഉറപ്പിച്ചു. ഒപ്പം സെമി ഫൈനലും ഓസ്ട്രേലിയ ഉറപ്പിച്ചു.

ഇന്ന് ആദ്യം ബാറ്റ് ചെയ്യാൻ തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയൻ ബൗളേഴ്സിന് മുന്നിൽ പതറി. 36 പന്തിൽ 45 റൺസ് നേടിയ തസ്മിൻ ബ്രിട്ട്സ് മാത്രമാണ് ദക്ഷിണാഫ്രിക്കക്ക് ആയി ബാറ്റു കൊണ്ട് തിളങ്ങിയത്. സുനെ ലൂസ് 20 റൺസും എടുത്തു. 20 ഓവറിൽ 124-6 എന്ന സ്കോർ മാത്രമേ ദക്ഷിണാഫ്രിക്കയ്ക്ക് എടുക്കാനായുള്ളൂ.

ഓസ്ട്രേലിയ 23 02 19 01 37 04 212

18 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ജോർജിയ വെയർഹാമാണ് ഓസ്‌ട്രേലിയൻ ബൗളിംഗ് നിരയിൽ തിളങ്ങിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ അനായാസം ലക്ഷ്യം കണ്ടു. 33 പന്തിൽ 57 റൺസ് നേടിയ താലിയ മഗ്രാത്തിന്റെ പ്രകടനം ഓസ്‌ട്രേലിയയ്ക്ക് ചേസിംഗ് എളുപ്പമാക്കി. ആഷ്‌ലീ ഗാർഡ്‌നറും 28 റൺസെടുത്ത് തിളങ്ങി. ഓസ്‌ട്രേലിയ 3.3 ഓവർ ശേഷിക്കെ ലക്ഷ്യത്തിലെത്തി.