ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ഏകദിനത്തിൽ 412 എന്ന കൂറ്റന്‍ സ്കോര്‍ നേടി ഓസ്ട്രേലിയന്‍ വനിതകള്‍. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ ബെത്ത് മൂണിയുടെ ശതകത്തിന്റെ ബലത്തിൽ ഈ സ്കോര്‍ നേടിയപ്പോള്‍ 47.5 ഓവറിൽ ടീം ഓള്‍ഔട്ട് ആയി.
മൂണി 75 പന്തിൽ 138 റൺസ് നേടിയപ്പോള്‍ ജോര്‍ജ്ജിയ വോള്‍ 81 റൺസും എലീസ് പെറി 68 റൺസും നേടി ഓസീസ് നിരയിൽ തിളങ്ങി. 57 പന്തിൽ നിന്ന് തന്റെ ശതകം പൂര്‍ത്തിയാക്കിയ മൂണി വനിത ക്രിക്കറ്റിലെ രണ്ടാമത്തെ അതിവേഗ ശതകത്തിന് ഉടമയായി.
ഇന്ത്യയ്ക്കായി അരുന്ധതി റെഡ്ഡി 3 വിക്കറ്റും രേണുക സിംഗ് താക്കൂര്‍, ദീപ്തി ശര്‍മ്മ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.