ഇന്ത്യയ്ക്ക് 173 റൺസിന്റെ വിജയം ലക്ഷ്യം നൽകി ഓസ്ട്രേലിയ

Sports Correspondent

ഇന്ത്യയ്ക്കെതിരെ സെമി ഫൈനൽ മത്സരത്തിൽ മികച്ച സ്കോര്‍ നേടി ഓസ്ട്രേലിയ. ഇന്ന് ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 4 വിക്കറ്റ് നഷ്ടത്തിൽ 172 റൺസാണ് നേടിയത്. 37 പന്തിൽ 54 റൺസ് നേടിയ ബെത്ത് മൂണിയും 34 പന്തിൽ പുറത്താകാതെ 49 റൺസ് നേടിയ മെഗ് ലാന്നിംഗിനും ഒപ്പം ആഷ്‍ലൈ ഗാര്‍ഡ്നര്‍ 18 പന്തിൽ 31 റൺസ് നേടിയപ്പോള്‍ ഇന്ത്യന്‍ ബൗളിംഗ് നില നിലയുറപ്പിക്കുവാന്‍ പാടുപെടുകയായിരുന്നു. ഇന്ത്യയ്ക്കായി ശിഖ പാണ്ടേ രണ്ട് വിക്കറ്റ് നേടി.

ഒന്നാം വിക്കറ്റിൽ ഹീലി – മൂണി കൂട്ടുകെട്ട് 52 റൺസ് നേടിയപ്പോള്‍ മൂണിയും മെഗ് ലാന്നിംഗും ചേര്‍ന്ന് 36 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്. എന്നാൽ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് മത്സരം ഓസ്ട്രേലിയയുടെ പക്ഷത്തേക്ക് തിരിയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. 53 റൺസാണ് ചുരുക്കം ഓവറുകളിൽ ഈ ഗാര്‍ഡ്നര്‍ – ലാന്നിംഗ് കൂട്ടുകെട്ട് നേടിയത്.

അവസാന നാലോവറിൽ 46 റൺസാണ് ഓസ്ട്രേലിയ നേടിയത്.