ഭേദപ്പെട്ട രണ്ടാം ഇന്നിംഗ്സുമായി ഓസ്ട്രേലിയ പൊരുതുന്നു

Sports Correspondent

Ausindiawomen

ഇന്ത്യയ്ക്കെതിരെയുള്ള മുംബൈയിലെ ഏക ടെസ്റ്റിൽ മികച്ച രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് കാഴ്ചവെച്ച് ഓസ്ട്രേലിയ. ആദ്യ ഇന്നിംഗ്സിൽ 219 റൺസിന് പുറത്തായ ടീം ഇന്ന് മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 233/5 എന്ന നിലയിലാണ്. 46 റൺസിന്റെ ലീഡും ടീമിന്റെ കൈവശമുണ്ട്.

മത്സരത്തിൽ അവശേഷിക്കുന്ന രണ്ട് ദിവസം ഇന്ത്യയ്ക്ക് വെല്ലുവിളിയാവുന്ന സ്കോര്‍ ഉയര്‍ത്തുക എന്നത് ശ്രമകരമായ ദൗത്യമാണെങ്കിലും ഓസ്ട്രേലിയ പൊരുതുകയാണ് മത്സരത്തിൽ. താഹ്‍ലിയ മഗ്രാത്ത് 73 റൺസ് നേടി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ എൽസെ പെറി 45 റൺസ് നേടി.

Snehrana

ബെത്ത് മൂണി 33 റൺസും അലൈസ ഹീലി 32 റൺസും നേടിയിട്ടുണ്ട്. 12 റൺസുമായി അന്നബെൽ സത്തര്‍ലാണ്ടും 7 റൺസ് നേടി ആഷ്‍ലൈ ഗാര്‍ഡ്നറുമാണ് ഓസ്ട്രേലിയയ്ക്കായി ക്രീസിലുള്ളത്. ഇന്ത്യയ്ക്ക് വേണ്ടി സ്നേഹ് റാണയും ഹര്‍മ്മന്‍പ്രീത് കൗറും 2 വീതം വിക്കറ്റ് നേടി.