പൂജ ഇല്ല, ഹര്‍മ്മന്‍പ്രീത് കളിക്കും, ഇന്ത്യയ്ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ

Sports Correspondent

വനിത ടി20 ലോകകപ്പിലെ സെമി ഫൈനലില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ. ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ഓസ്ട്രേലിയൻ നിരയിൽ അലാന കിംഗിന് പകരം ജെസ്സ് ജോനാസ്സനും അന്നബെൽ സത്തര്‍ലാണ്ടിന് പകരം അലൈസ ഹീലിയും ടീമിലേക്ക് എത്തുന്നു.

Australia

ഇന്ത്യന്‍ നിരയിൽ ഹര്‍മ്മന്‍പ്രീത് കൗര്‍ കളിക്കുന്നു എന്നത് ഏറെ ആശ്വാസം തരുമ്പോള്‍ പൂജ വസ്ട്രാക്കറുടെ അഭാവം ടീമിന് വലിയ തിരിച്ചടിയാണ്. പൂജയ്ക്ക് പകരം സ്നേഹ് റാണ ടീമിലേക്ക് എത്തുന്നു. രാജേശ്വരി ഗായക്വാഡിന് പകരം രാധ യാദവും ദേവികയ്ക്ക് പകരം യാസ്ടിക ഭാട്ടിയയും ടീമിലേക്ക് എത്തുന്നു.

ഓസ്ട്രേലിയ: Alyssa Healy(w), Beth Mooney, Meg Lanning(c), Ashleigh Gardner, Ellyse Perry, Tahlia McGrath, Grace Harris, Georgia Wareham, Jess Jonassen, Megan Schutt, Darcie Brown

ഇന്ത്യ: Shafali Verma, Smriti Mandhana, Jemimah Rodrigues, Harmanpreet Kaur(c), Richa Ghosh(w), Deepti Sharma, Yastika Bhatia, Sneh Rana, Shikha Pandey, Radha Yadav, Renuka Thakur Singh