ബ്രിസ്ബെയിനിൽ ഓസ്ട്രേലിയയ്ക്കെതിരെ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് ദക്ഷിണാഫ്രിക്ക. ഇന്ന് മത്സരത്തിന്റെ ആദ്യ ദിവസം 48.2 ഓവറിൽ 152 റൺസിനാണ് ദക്ഷിണാഫ്രിക്ക ഓള്‍ഔട്ട് ആയത്.
64 റൺസുമായി കൈൽ വെറൈയന്നേ ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ടെംബ ബാവുമ 38 റൺസ് നേടി. ഓസ്ട്രേലിയയ്ക്കായി മിച്ചൽ സ്റ്റാര്‍ക്കും നഥാന്‍ ലയണും മൂന്ന് വീതം വിക്കറ്റും പാറ്റ് കമ്മിന്‍സ്, സ്കോട് ബോളണ്ട് എന്നിവര്‍ രണ്ട വിക്കറ്റും നേടി.














