ഇന്ത്യൻ ഫുട്ബോൾ ടീം എ ടി കെ മോഹൻ ബഗാനോട് പരാജയപ്പെട്ടു

ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഒരുക്കത്തിന്റെ ഭാഗമായി എ ടി കെ മോഹൻ ബഗാനെ നേരിട്ട ഇന്ത്യം ഫുട്ബോൾ ടീം ഇന്ന് പരാജയപ്പെട്ടു. കൊൽക്കത്തയിൽ വെച്ച് നടന്ന മത്സരത്തിൽ ഇന്ത്യൻ ടീമിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മോഹൻ ബഗാൻ പരാജയപ്പെടുത്തിയത്. മോഹൻ ബഗാനായി യുവതാരങ്ങളായ ലിസ്റ്റൺ കൊളാസോയും കിയാൻ നസീരിയും ആണ് ഗോളുകൾ നേടിയത്. ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റൻ സുനിൽ ഛേത്രിയും ഗോൾ നേടി.

20220511 195658
ഇനി ഇന്ത്യം ടീം സന്തോഷ് ട്രോഫിയിലെയും ഐലീഗിലെയും മികച്ച താരങ്ങളെ ഉൾപ്പെടുത്തിയുള്ള ആൾ സ്റ്റാർ ഇലവനെതിരെ രണ്ട് മത്സരങ്ങൾ കളിക്കും.