ഓസ്ട്രേലിയൻ ഫോർവേഡ് ദിമിത്രി പെട്രാറ്റോസ് മോഹൻ ബഗാനിൽ

Img 20220718 193143

ഓസ്ട്രേലിയൻ ഫോർവേഡ് ആയ ദിമിത്രി പെട്രാറ്റൊസിനെ എ ടി കെ മോഹൻ ബഗാൻ സ്വന്തമാക്കി. ഇന്ന് ഈ സൈനിംഗ് മോഹൻ ബഗാൻ ഔദ്യോഗികമായി അറിയിച്ചു. 29കാരനായ താരം ഒരു വർഷത്തെ കരാറിലാണ് മോഹൻ ബഗാനിൽ എത്തുന്നത്. അറ്റാക്കിംഗ് മിഡ് ആയും സ്ട്രൈക്കർ ആയും കളിക്കാൻ കഴിവുള്ള താരമാണ് പെട്രാറ്റോസ്. ലോണിൽ വെസ്റ്റേഡ് സിഡ്നി വാണ്ടറേഴ്സിൽ ആയിരുന്നു താരം കഴിഞ്ഞ സീസണിൽ കളിച്ചിരുന്നത്.

സൗദി ക്ലബായ അൽ വെഹ്ദയുടെ താരമായിരുന്നു ദിമിത്രി. അതിനു മുമ്പ് ഓസ്ട്രേലിയൻ ക്ലബായ ന്യൂകാസിൽ ജെറ്റ്സ്, ബ്രിസ്ബെയ്ൻ റോർ, സിഡ്നി ഒളിമ്പിക് എന്നിവർക്കായി താരം കളിച്ചിട്ടുണ്ട്. ഓസ്ട്രേലിയയുടെ യൂത്ത് ടീമുകളെ പ്രതിനിധീകരിച്ചിട്ടുള്ള താരം 2018ൽ ഓസ്ട്രേലിയൻ ദേശീയ സീനിയർ ടീമിനായും അരങ്ങേറ്റം നടത്തിയിരുന്നു.