കോഴിക്കോട് പയ്യോളി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആസ്പയർ അക്കാദമി നാടിനു പുതു പ്രതീക്ഷയാവുകയാണു. പറയത്തക്ക ഫുട്ബോൾ പാരമ്പര്യമോ ജില്ലാ താരമോ പോലും ഇല്ലാത്ത പ്രദേശത്ത് നിന്നും ശാസ്ത്രീയമായ ഫുട്ബോൾ പരിശീലനത്തിലൂടെ അഭിമാനാർഹമായ നേട്ടങ്ങളിലേക്ക് കുതിക്കുകയാണ് ആസ്പയർ ഫുട്ബോൾ അക്കാദമി.
വരുന്ന സീസണിൽ ജൂനിയർ ഐലീഗിൽ വിവിധ ടീമുകൾക്കായി കളിക്കാൻ തയ്യാറായി നിൽക്കുന്ന 4താരങ്ങളാണ് ആസ്പയർ ഫുട്ബോൾ അക്കാദമിയിൽ U-13 വിഭാഗത്തിൽ കോഴിക്കോട് കേന്ദ്രമാക്കി പുതുതായി ജൂനിയർ ഐലീഗ് കളിക്കുന്ന KFTC Tose അക്കാദമിക്ക് വേണ്ടി ബൂട്ട് കെട്ടുന്ന ഇജാസ്.k, ഗോകുലത്തിന് വേണ്ടി ജാസിം , കേരള ബ്ലാസ് റ്റേഴ്സ് U-13 ടീമിനായി വിഘ്നേഷ് പ്രേം, കൂടാതെ U-15 kFTC TOSE FA ക്ക് വേണ്ടി ഫർസീൻ ഫൈസൽ എന്നിവർ ആസ്പയർ ഫുട്ബോൾ അക്കാദമിയുടെ അഭിമാനതാരങ്ങളായി തിളങ്ങി നിൽക്കുന്നു.
വർഷങ്ങൾക്ക് മുൻപ് സെലക്ഷൻ ട്രയൽസ് നടത്തിയപ്പോൾ വന്ന രണ്ട് മൂന്ന് കുട്ടികൾക്ക് പകരം സെലക്ഷൻ എന്ന മാനദണ്ഡം ഒഴിവാക്കി കളി ആസ്വദിക്കാൻ ആഗ്രഹമുള്ള ആർക്കും അക്കാദമിയിലേക്ക് സ്വാഗതം ചെയ്തപ്പോൾ വിവിധ ഏജ് കാറ്റഗറിയിലായി 120 ഓളം കുട്ടികൾ ആസ്പയർ ഫുട്ബോൾ അക്കാദമിയിൽ നിലവിലുണ്ട് കുട്ടി കൂടെ കഴിവിനും ഭാഗ്യത്തിനുമൊപ്പം ആത്മസമർപ്പിതരും കഠിനാധ്വാനികളുമായ കോച്ചുമാരുടെയും അകമഴിഞ്ഞ പ്രോത്സാഹനവുമാണ് കുട്ടികൾക്ക് ഉയരങ്ങൾ കീഴടക്കാൻ ഉള്ള പ്രചോദനം AFC C ലൈസൻസ് പാർട്ടിസിപ്പേറ്ററും AIFF D, ഗ്രാസ്റൂട് ലീഡേഴ്സ് കോഴ്സ്, പ്രീമിയർസ്കിൽ ഫേസ് വൺ, ഹോൾഡറും, കേരള ബ്ലാസ് റ്റേഴ്സ് കോച്ചായിരുന്ന ടെറി ഫിലാന്റെ കീഴിലും, ഇന്ത്യയിലെ ഗ്രാസ്റൂട്ട് മേഘലയിലെ ഏറ്റവും പ്രഗല്ഭരായ ദീപക് സാറിന്റെയും അനിൽ സാറിന്റെയും കീഴിലും പ്രവൃത്തി പരിചയമുള്ള രാജേഷ് എൻ.എം കൂടാതെ ഗ്രാസ്റൂട്ട് പ്രീമിയർസ്കിൽ കോച്ച് ഷിബു.K .എന്നിവരാണ് പ്രധാന കോച്ചുമാർ.
ഒരു നാടിന് ഫുട്ബോൾ സംസ്കാരത്തിന്റെ പുതിയ പാഠങ്ങൾ നൽകി വളർന്നു വരുന്ന തലമുറയെ ശരിയായ പരിശീലനങ്ങളിലൂടെ മികവുറ്റ താരങ്ങളാക്കി മാറ്റുന്നതിൽ വിജയിച്ചു കൊണ്ടേയിരിക്കുകയാണു ആസ്പയർ അക്കാദമി. വരും ദിവസങ്ങളിൽ ദേശീയ ടീമിലേക്ക് വരെ താരങ്ങളെ സംഭാവന ചെയ്യുന്ന അക്കാദമിയായി ആസ്പയർ മാറും.