ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങൾക്ക് ആയുള്ള ടീമിൽ അഞ്ചു മലയാളികൾ, എഴ് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ

ഇന്ത്യൻ പുരുഷ സീനിയർ ദേശീയ ടീം ജൂണിൽ നടക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പ് ഫൈനൽ റൗണ്ട് യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായുള്ള ക്യാമ്പിനായുള്ള 41 സാധ്യതാ ടീം പ്രഖ്യാപിച്ചു. അഞ്ചു മലയാളി താരങ്ങൾ സ്ക്വാഡിൽ ഉണ്ട്‌‌. ഗോൾ കീപ്പർ രെഹ്നേഷ്, മധ്യനിര താരങ്ങളായ രാഹുൽ കെ പി, സഹൽ അബ്ദുൽ സമദ്, ആഷിഖ് കുരുണിയൻ, അറ്റാക്കിങ് താരം വി പി സുഹൈർ എന്നിവരാണ് മലയാളി താരങ്ങളായി ഉള്ളത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഏഴ് താരങ്ങൾ ടീമിൽ ഉണ്ട്. ഗോൾ കീപ്പർ ഗിൽ, ഡിഫൻഡർമാരായ ഖാബ്ര, ഹോർമിപാം, മധ്യനിര താരങ്ങളായ സഹൽ, ജീക്സൺ, പൂട്ടിയ, രാഹുൽ കെ പി എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്സിനായുള്ള പ്രകടന മികവ് കാരണം ടീമിൽ എത്തിയത്.Img 20220419 142707

ഏപ്രിൽ 23-ന് ബെല്ലാരിയിൽ ക്യാമ്പ് ആരംഭിക്കും. മുംബൈ സിറ്റി എഫ്‌സി, എടികെ മോഹൻ ബഗാൻ എന്നീ ടീമിലെ കളിക്കാർ വൈകിയെ ക്യാമ്പിൽ ചേരുകയുള്ളൊഇ. എഎഫ്‌സി ഏഷ്യൻ കപ്പ് ചൈന 2023 ഫൈനൽ റൗണ്ട് യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് ഡിയിൽ ഹോങ്കോംഗ്, അഫ്ഗാനിസ്ഥാൻ, കംബോഡിയ എന്നിവർക്കൊപ്പം ആണ് ഇന്ത്യ ഉള്ളത്. ജൂൺ എട്ടിന് കംബോഡിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

The list of 41 probables is as follows:

GOALKEEPERS: Gurpreet Singh Sandhu, Amrinder Singh, Prabhshukhan Gill, Mohammad Nawaz, TP Rehenesh.

DEFENDERS: Pritam Kotal, Ashutosh Mehta, Asish Rai, Hormipam Ruivah, Rahul Bheke, Sandesh Jhingan, Narender Gahlot, Chinglensana Singh, Anwar Ali, Subhashish Bose, Akash Mishra, Roshan Singh, Harmanjot Singh Khabra.

MIDFIELDERS: Udanta Singh, Vikram Partap Singh, Anirudh Thapa, Pronay Halder, Jeakson Singh, Glan Martins, VP Suhair, Lalengmawia, Sahal Abdul Samad, Yasir Mohammad, Lallianzuala Chhangte, Suresh Singh, Brandon Fernandes, Ritwik Kumar Das, Lalthathanga Khawlhring, Rahul KP, Liston Colaco, Bipin Singh, Ashique Kuruniyan.

FORWARDS: Manvir Singh, Sunil Chhetri, Rahim Ali, Ishan Pandita.