ഏഷ്യ കപ്പ് യുഎഇയിലേക്ക്, ഓഗസ്റ്റ് 27ന് ആരംഭിയ്ക്കും

Sports Correspondent

ശ്രീലങ്കയിൽ നിന്ന് ഏഷ്യ കപ്പ് യുഎഇയിലേക്ക് മാറ്റി. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബര്‍ 11 വരെ ആണ് ഈ ടൂര്‍ണ്ണമെന്റ് നടക്കുക. ശ്രീലങ്കയിലെ രാഷ്ട്രീയ – സാമ്പത്തിക അവസ്ഥ മോശമായതിനാൽ തന്നെ അവിടെ ടൂര്‍ണ്ണമെന്റ് നടത്തുക സാധ്യമല്ലെന്ന കണ്ടെത്തലാണ് ഇതിന് പിന്നിലെന്ന് എസിസി അറിയിച്ചു.

ശ്രീലങ്കന്‍ ആരാധകര്‍ക്ക് മത്സരം വീക്ഷിക്കുവാനുള്ള അവസരം നഷ്ടമാകുന്നു എന്നത് വിഷമകരമായ സാഹചര്യം ആണെന്ന് മനസ്സിലാക്കുന്നുവെന്നും ടൂര്‍ണ്ണമെന്റിനായി ശ്രീലങ്ക നടത്തിയ മുന്നൊരുക്കങ്ങള്‍ക്ക് അവരോട് നന്ദി അറിയിക്കുന്നതായും എസിസി അറിയിച്ചു.