വനിത ഡബിള്‍സ് കൂട്ടുകെട്ടിന് വിജയം, സായി പ്രണീത് ആദ്യ റൗണ്ടിൽ പുറത്ത്

Sports Correspondent

Ashwinisikki
Download the Fanport app now!
Appstore Badge
Google Play Badge 1

ബിഡബ്ല്യുഎഫ് ലോക ചാമ്പ്യന്‍ഷിപ്പ് 2022ന്റെ പുരുഷ സിംഗിള്‍സ് ആദ്യ റൗണ്ടിൽ പുറത്തായി ഇന്ത്യയുടെ സായി പ്രണീത്. അതേ സമയം വനിത ഡബിള്‍സിൽ മാൽദീവ്സിനെ കീഴടക്കി ഇന്ത്യയുടെ അശ്വിനി പൊന്നപ്പ – സിക്കി റെഡ്ഢി കൂട്ടുകെട്ട് വിജയം കരസ്ഥമാക്കി.

തായ്‍വാന്റെ ടിയന്‍ ചെന്‍ ചൗവിനോട് മൂന്ന് ഗെയിം പോരാട്ടത്തിലാണ് സായി പ്രണീത് തോൽവിയേറ്റ് വാങ്ങിയത്. സ്കോര്‍: 15-21, 21-15, 15-21.

21-7, 21-9 എന്ന സ്കോറിന് 21 മിനുട്ടിലാണ് ഇന്ത്യന്‍ വനിത ഡബിള്‍സ് ജോഡിയുടെ വിജയം. മിക്സഡ് ഡബിള്‍സിൽ ഇന്ത്യയുടെ ഇഷാന്‍ ഭട്നാഗര്‍ – തനിഷ ക്രാസ്റ്റോ കൂട്ടുകെട്ട് 21-12, 21-13 എന്ന സ്കോറിന് ജര്‍മ്മന്‍ കൂട്ടുകെട്ടിനെ കീഴടക്കി.