താന്‍ ഉറ്റുനോക്കുന്ന താരമാണ് ആഷ്ടണ്‍ ടര്‍ണര്‍

Sports Correspondent

ഇന്നലെ തന്റെ ഏകദിന അരങ്ങേറ്റത്തില്‍ അത്ര മികവ് പുലര്‍ത്തുവാന്‍ ഓസ്ട്രേലിയയുടെ ആഷ്ടണ്‍ ടര്‍ണറിനു സാധിച്ചില്ലെങ്കിലും താന്‍ ഏറെ ഉറ്റുനോക്കുന്ന ഭാവി ഓസ്ട്രേലിയന്‍ താരമാണ് ഇദ്ദേഹമെന്ന് വ്യക്തമാക്കി ഓസ്ട്രേലിയയുടെ ഏകദിന നായകന്‍ ആരോണ്‍ ഫിഞ്ച്. പ്രാദേശിക ക്രിക്കറ്റില്‍ എത്ര അപകടകാരിയായ ക്രിക്കറ്റര്‍ ആണ് ആഷ്ടണ്‍ ടര്‍ണര്‍ എന്ന് ഏവര്‍ക്കും അറിയാം. അതിനാല്‍ തന്നെ ഏകദിന അന്താരാഷ്ട്ര ക്രിക്കറ്റില്‍ താരം എങ്ങനെ മികവ് പുലര്‍ത്തും എന്ന് അറിയുവാന്‍ താന്‍ കാത്തിരിക്കുകയാണ്.

വളരെ മികച്ച താരമായ ആഷ്ടണ്‍ ടോപ് ഓര്‍ഡറിലെ മധ്യ നിരയിലെ വാലറ്റത്തിലോ എവിടെ വേണമെങ്കിലും ബാറ്റ് ചെയ്യാനാകുന്ന താരമാണ്. അത് ടീമിനു ഏറെ സന്തുലിതാവസ്ഥ നല്‍കുന്നു. സാഹചര്യങ്ങള്‍ക്കനുസരിച്ച് തന്റെ കേളിശൈലി മാറ്റുവാന്‍ ശേഷിയുള്ള താരമാണ് ആഷ്ടണ്‍ ടര്‍ണര്‍ എന്നും ഫിഞ്ച് പറഞ്ഞു. ഓസ്ട്രേലിയയുടെ വളരെ പ്രാധാന്യം നിറഞ്ഞ താരമായി ആഷ്ടണ്‍ ടര്‍ണര്‍ മാറുമെന്നാണ് താന്‍ കരുതുന്നത്. തനിക്ക് ഏറെ താല്പര്യമുള്ള താരമാണ് ടര്‍ണര്‍ എന്നും ആരോണ്‍ ഫിഞ്ച് അഭിപ്രായപ്പെട്ടു.