സെവൻസ് കളിച്ചു വളർന്നവൻ ആണ്,കൊച്ചിയിലെ ആരാധകർ പേടിപ്പിക്കുന്നില്ല – ആഷിഖ് കുരുണിയൻ

Wasim Akram

ഇന്ത്യൻ സൂപ്പർ ലീഗിൽ നാളെ കൊച്ചിയിൽ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് എതിരായ മത്സരത്തിൽ സ്റ്റേഡിയത്തിൽ എത്തുന്ന ബ്ലാസ്റ്റേഴ്സ് ആരാധകർ തന്നെ പേടിപ്പിക്കുന്നില്ലെന്നു എ.ടി.കെ മോഹൻ ബഗാന്റെ മലയാളി താരം ആഷിഖ് കുരുണിയൻ. മലപ്പുറത്ത് ചെറുപ്പം മുതൽ ഇത് പോലുള്ള ആരാധകർക്ക് മുന്നിൽ സെവൻസ് കളിച്ചു വളർന്നവ തനിക്ക് ഇത് പോലുള്ള ആരാധകരുടെ മുന്നിൽ കളിച്ചു ശീലം ആണെന്നും ആഷിഖ് കൂട്ടിച്ചേർത്തു.

ആഷിഖ് കുരുണിയൻ
Credit: Twitter

തനിക്ക് എതിരായ കാണികളുടെ ചാന്റുകൾ 15 മത്തെ വയസ്സു മുതൽ കേൾക്കുന്ന തനിക്ക് അതിനാൽ തന്നെ കൊച്ചിയിലെ ആരാധകരുടെ ചാന്റുകളും കൂക്കി വിളികളും വിഷയം ഇല്ലെന്നും താരം പറഞ്ഞു. എതിർ ആരാധകർ ആണെങ്കിലും ഇത്രയും വലിയ ആരാധകർക്ക് മുന്നിൽ കളിക്കാൻ പറ്റുന്നതിൽ സന്തോഷം രേഖപ്പെടുത്തിയ മുൻ ബെഗലുരു എഫ്.സി താരമായ ആഷിഖ് തന്റെ കളി മെച്ചപ്പെടുത്താൻ കളത്തിൽ താൻ ആവുന്നത് എല്ലാം നൽകും എന്നും പറഞ്ഞു.