ആഷിഖ് കുരുണിയൻ ആണ് താരം, ഛേത്രി പറയുന്നു

ഇന്നലെ തായ്ലാന്റിനെതിരായ മത്സരത്തിലെ ആഷിഖ് കുരുണിയന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തി സുനി ഛേത്രി. ഇന്നലത്തെ മത്സരത്തിലെ ആഷിഖിന്റെ പ്രകടനം വളരെ മികച്ചതായിരുന്നു എന്ന് സുനിൽ ഛേത്രി പറഞ്ഞു. ആഷിഖിന്റെ പ്രകടനം എടുത്ത് പറയേണ്ടതുണ്ട് എന്നും ഛേത്രി പറഞ്ഞു. ഇന്നലെ പതിവില്ലാത്ത സെക്കൻഡ് സ്ട്രൈക്കറുടെ റോളിൽ ആയിരുന്നു ആഷിഖ് ഇറങ്ങിയത്.

ആഷിഖ് ഇന്നലെ ഇറങ്ങിയത് അവന് പരിചയമില്ലാത്ത പൊസിഷനിൽ ആയിരുന്നു. അവൻ ഒരു സ്ട്രൈക്കർ അല്ല. എന്നിട്ടും ആ റോൾ മനോഹരമായി കൈകാര്യം ചെയ്തു. ആഷിഖ് ഗ്രൗണ്ടിൽ കഠിന പ്രയത്നം ചെയ്തു എന്നും ഛേത്രി പറഞ്ഞു. ഇന്നലെ മത്സരത്തിൽ ഛേത്രി നേടിയ രണ്ടു ഗോളുകളും ഒരുക്കിയത് ആഷിഖ് ആയിരുന്നു. ആദ്യം ഛേത്രിയുടെ പെനാൾട്ടി സ്വന്തമാക്കി കൊടുത്തു. പിന്നെ ഒരു ഫ്ലിക്ക് പാസിലൂടെ ഛേത്രിയുടെ രണ്ടാം ഗോളിന് അസിസ്റ്റ് ചെയ്യുകയും ചെയ്തു.

ജെജെ ഇന്ത്യയുടെ വലിയ താരമാണ്. ജെജെ ഏഷ്യാ കപ്പ് യോഗ്യതാ ഘട്ടങ്ങളിൽ വലിയ സംഭാവന ചെയ്തിട്ടുണ്ട്. ആ ജെജെയുടെ റോളിൽ ഇറങ്ങി ആ ബൂട്ടിന് പകരം ആകുന്ന പ്രകടനം നടത്തുക എന്നത് ചെറിയ കാര്യമല്ല എന്നും ഛേത്രി പറഞ്ഞു.

Previous articleഇന്റർവ്യൂവിൽ വിതുമ്പി ഫെഡറർ
Next articleഈസ്റ്റ് ബംഗാൾ തഴഞ്ഞാൽ എന്ത്, മോഹൻ ബഗാനിലൂടെ ഖാലിദ് ജമീൽ തിരികെ എത്തി