ഓസ്ട്രേലിയയ്ക്ക് ബാറ്റിംഗ്, ആഷസ് പോരാട്ടത്തിന് തുടക്കം

Sports Correspondent

ഇംഗ്ലണ്ടിനെതിരെ ആഷസിലെ ആദ്യ ടെസ്റ്റില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ. ഇന്ന് എഡ്ജ്ബാസ്റ്റണില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റില്‍ ടോസ് നേടിയ ഓസ്ട്രേലിയന്‍ നായകന്‍ ടിം പെയിന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കേപ്ടൗണ്‍ വിവാദത്തിന് ശേഷം കാമറൂണ്‍ ബാന്‍ക്രോഫ്ട്, ഡേവിഡ് വാര്‍ണര്‍, സ്റ്റീവന്‍ സ്മിത്ത് എന്നിവര്‍ തിരികെ എത്തുന്നു എന്നതും ടെസ്റ്റിന്റെ പ്രത്യേകതയാണ്.

ഓസ്ട്രേലിയ: ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്ട്, ഉസ്മാന്‍ ഖവാജ, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, മാത്യൂ വെയിഡ്, ടിം പെയിന്‍, ജെയിംസ് പാറ്റിന്‍സണ്‍, പീറ്റര്‍ സിഡില്‍, നഥാന്‍ ലയണ്‍, പാറ്റ് കമ്മിന്‍സ്

ഇംഗ്ലണ്ട്: റോറി ബേണ്‍സ്, ജേസണ്‍ റോയ്, ജോ റൂട്ട്, ജോ ഡെന്‍ലി, ജോസ് ബട‍്‍ലര്‍, ബെന്‍ സ്റ്റോക്സ്, ജോണി ബൈര്‍സ്റ്റോ, മോയിന്‍ അലി, ക്രിസ് വോക്സ്, സ്റ്റുവര്‍ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്സണ്‍