വനിതാ ലീഗ് ഭരിച്ച് ആഴ്സണൽ, 6 മത്സരങ്ങൾ 33 ഗോളുകൾ

Newsroom

വനിതാ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണൽ തങ്ങളുടെ ആധിപത്യം തുടരുന്നു. ഇന്ന് റീഡിങ്ങിനെ നേരിട്ട ആഴ്സണൽ എതിരില്ലാത്ത ആറു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. വിവിയനെ മിയദെമെയുടെ ഹാട്രിക്കാണ് റീഡിംഗിനെ തകർക്കാൻ ആഴ്സണലിനെ സഹായിച്ചത്. വിവിയെനെയുടെ സീസണിലെ മൂന്നാം ഹാട്രിക്കാണിത്.

വിവിയനെക്ക് ഒപ്പം ജോർദാൻ നോബ്സ്, ബെത് മേഡ്, ഡാനിയെലെ എന്നിവരും ആഴ്സണലിനായി ഇന്ന് ഗോൾ നേടി. ആഴ്സണലിന്റെ ലീഗിലെ തുടർച്ചയായാ ആറാം വിജയമാണിത്. ഇന്നത്തെ ജയത്തോടെ ആറു മത്സരങ്ങളിൽ നിന്ന് 18 പോയന്റുമാഇ ലീഗിലെ ഒന്നാം സ്ഥാനം ആഴ്സണൽ നിലനിർത്തി. ആറു മത്സരങ്ങളിൽ നിന്നായി 33 ഗോളുകൾ ആഴ്സണൽ ഇതുവരെ അടിച്ചു കൂട്ടിയിട്ടുണ്ട്.