അർജുൻ ജയരാജ് കേരള യുണൈറ്റഡിൽ തുടരും, പുതിയ കരാർ ഒപ്പുവെച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മലയാളി യുവ താരം അർജുൻ ജയരാജ് കേരള യുണൈറ്റഡിനൊപ്പം തുടരും. പുതിയ സീസണായി ഒരുങ്ങുന്ന കേരള യുണൈറ്റഡ് അവരുടെ ഏറ്റവും പ്രധാനപ്പെട്ട താരത്തിന് രണ്ടു വർഷത്തെ പുതിയ കരാർ ആണ് നൽകിയത്. കഴിഞ്ഞ സീസണിൽ കേരള യുണൈറ്റഡിൽ എത്തിയ അർജുൻ ജയരാജ് കഴിഞ്ഞ കെ പി എല്ലിൽ കേരള യുണൈറ്റഡിനായി ഗംഭീര പ്രകടനം നടത്തിയിരുന്നു.

പുതിയ സീസണിൽ സെക്കൻഡ് ഡിവിഷൻ ഐ ലീഗിലും കേരള യുണൈറ്റഡ് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനായി അവർ വലിയ സൈനിംഗുകൾ അണിയറയിൽ നടത്തുന്നുണ്ട്. ഷെഫീൽഡ് യുണൈറ്റഡ് ഉടമകൾ സ്വന്തമാക്കിയ ക്ലബായ കേരള യുണൈറ്റഡ് ക്ലബ് ഐ ലീഗിൽ വരും സീസൺ മുതൽ കളിക്കാൻ ആകും എന്നും പ്രതീക്ഷ പുലർത്തുന്നുണ്ട്.

മൂന്ന് വർഷം മുമ്പ് വലിയ പ്രതീക്ഷയിൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ അർജുൻ ജയരാജിന് അവിടെ ഒരു മത്സരം പോലും കളിക്കാൻ ആവാതെ ക്ലബ് വിടേണ്ടി വന്നിരുന്നു. മധ്യനിര താരമായ അർജുൻ ജയരാജ് മുമ്പ് രണ്ട് ഐലീഗ് സീസണുകളിൽ ഗോകുലം കേരള എഫ് സിയുടെ പ്രധാന താരമായിരുന്നു.