വാമോസ് അർജന്റീന!!! മെസ്സിയുടെ സ്വപ്നവുമായി അർജന്റീന ലോകകപ്പ് ഫൈനലിൽ!!

Newsroom

Picsart 22 12 14 02 13 54 420
Download the Fanport app now!
Appstore Badge
Google Play Badge 1

ഖത്തർ ലോകകപ്പിലെ ആദ്യ സെമി ഫൈനലിൽ ക്രൊയേഷ്യയെ തകർത്തു കൊണ്ട് മെസ്സിയും അർജന്റീനയും ഫൈനലിൽ. ഒരു ഗോളും ഒരു അസിസ്റ്റുമായി മെസ്സിയുടെ മായാജാലവും ഒപ്പം യുവതാരം ഹൂലിയൻ ആൽവാരസിന്റെ ഇരട്ട ഗോളുകളും ഇന്ന് അർജന്റീന വിജയത്തിൽ കരുത്തായി.

ആദ്യ പകുതിയിൽ ക്രൊയേഷ്യക്ക് ആയിരുന്നു മികച്ച തുടക്കം ലഭിച്ചത്. അവരുടെ മിഡ്ഫീൽഡ് കളി നിയന്ത്രിക്കുന്നത് ആണ് ആദ്യ പകുതിയിൽ കണ്ടത്. അവർ പൊസഷൻ കീപ്പ് ചെയ്ത് കളിച്ചു എങ്കിലും അർജന്റീന കീപ്പറെ പരീക്ഷിക്കാൻ ആയില്ല.

അർജന്റീന 22 12 14 01 17 58 832

മറുവശത്ത് അർജന്റീന നല്ല അവസരം സൃഷ്ടിക്കാൻ 33 മിനുട്ടുകൾ എടുത്തു. ഹൂലിയൻ ആൽവരസിന് കിട്ടിയ ഒരു പാസ് താരത്തിന് ഒറ്റയ്ക്ക് മുന്നേറാനുള്ള അവസരം നൽകി. ആല്വരസ് ലിവകോവിചിന് മുകളിലൂടെ പന്ത് തൊടുത്തു എ‌ങ്കിലും അത് ക്രൊയേഷ്യ ക്ലിയർ ചെയ്തു. പക്ഷെ ആൽവരസിനെ ലിവകോവിച് വീഴ്ത്തി എന്ന് പറഞ്ഞ് റഫറി പെനാൾട്ടി വിധിച്ചു.

പെനാൾട്ടി എടുത്ത മെസ്സി പന്ത് വലയിൽ എത്തിച്ചു. സ്കോർ 1-0. മെസ്സിയുടെ അർജന്റീനക്കായുള്ള ലോകകപ്പിലെ പതിനൊന്നാം ഗോളായി ഇത്.

അതുവരെ ഉണ്ടായിരുന്ന ക്രൊയേഷ്യൻ ബാലൻസ് എല്ലാം ആ ഗോളോടെ തകർന്നു. 34ആം മിനുട്ടിൽ വീണ്ടും ഹൂലിയൻ ആൽവാരസ് ക്രൊയേഷ്യ ഡിഫൻസ് തകർത്തു. ഇത്തവണ മൈതാന മധ്യത്ത് നിന്നുള്ള ഒറ്റക്കുള്ള കുതിപ്പ്‌. ആ റൺ തടയാൻ ആർക്കും ആയില്ല. ആല്വരസ് പന്തുമായി ഗോൾ വല വരെ മുന്നേറി കൊണ്ട് അർജന്റീനയുടെ ലീഡ് ഇരട്ടിയാക്കി.

Picsart 22 12 14 01 18 16 040

ഒരു കോർണറിൽ നിന്ന് ലിവകോവിചിന്റെ വൻ സേവ് ഇല്ലായിരുന്നു എങ്കിൽ അർജന്റീന മൂന്നാം ഗോൾ കൂടെ ആദ്യ പകുതിയിൽ നേടിയേനെ.

രണ്ടാം പകുതിയിൽ ക്രൊയേഷ്യ മാറ്റങ്ങളും വരുത്തി അറ്റാക്കിൽ കൂടുതൽ ശ്രദ്ധയും നൽകി. എങ്കിലും മെസ്സിയെയും സംഘത്തെയും തടയാൻ ഇതു കൊണ്ടൊന്നും ആകുമായിരുന്നില്ല.

70ആം മിനുട്ടിൽ ലയണൽ മെസ്സി താ‌ൻ പകരം വെക്കാനില്ലാത്ത താരമാണെന്ന് ലോകത്തിന് ഒരിക്കൽ കൂടി കാണിച്ചു തന്നു. വലതു വിങ്ങിൽ ടച്ച് ലൈനിലൂടെ പെനാൾട്ടി ബോക്സിലേക്ക് കയറിയ മെസ്സിയുടെ റൺ ഏവരെയും ഞെട്ടിച്ചു. ഈ ടൂർണമെന്റിലെ ഏറ്റവും മികച്ച ഡിഫൻഡർമാരിൽ ഒരാളായ ഗ്വാർഡിയോളിനെ മെസ്സി ഒരു നിമിഷം കൊണ്ട് തകർത്തു കളത്തു. ബോക്സിൽ വെച്ച് മെസ്സി നൽകിയ പാസ് സ്വീകരിച്ച് ഹൂലിയൻ ആൽവാരസ് തന്റെ രണ്ടാം ഗോളും അർജന്റീനയുടെ മൂന്നാം ഗോളും നേടി.

അർജന്റീന 22 12 14 02 14 08 757

ഇതോടെ അർജന്റീന ഫൈനൽ ഉറപ്പിച്ചു എന്ന് പറയാം. പിന്നീട് അർജന്റീന ചില മാറ്റങ്ങൾ വരുത്തി. പോളോ ദിബാലയും കളത്തിൽ എത്തി. ക്രൊയേഷ്യ ചില വൈൽഡ് ഗോൾ അറ്റമ്പ്റ്റുകൾ നടത്തി എങ്കിലും ഫലം മാറിയില്ല.

ഇനി ഫൈനലിൽ മൊറോക്കോയോ ഫ്രാൻസോ എന്നേ അർജന്റീനയ്ക്കും മെസ്സിക്കും ചോദ്യമായുള്ളൂ.