കോപ അമേരിക്കയ്ക്ക് മുന്നെ അർജന്റീന 2 സന്നാഹ മത്സരങ്ങൾ കളിക്കും

Newsroom

അടുത്ത മാസം അമേരിക്കയിൽ നടക്കുന്ന കോപ അമേരിക്ക ടൂർണമെന്റിന് തൊട്ടു മുന്നെ അർജന്റീന രണ്ട് സന്നാഹ മത്സരങ്ങൾ കളിക്കും. ഇക്വഡോറിനും ഗ്വാട്ടിമാലയ്ക്കുമെതിരെയും ആകും അർജന്റീനയുടെ സന്നാഹ മത്സരങ്ങൾ. നിലവിലെ ചാമ്പ്യൻ അർജൻ്റീന കോപ്പ അമേരിക്ക കിരീടം നിലനിർത്താൻ ഉറച്ചാകും ടൂർണമെന്റിലേക്ക് പോകുന്നത്.

അർജന്റീന 24 03 17 09 08 52 869

ജൂൺ 9ന് ചിക്കാഗോയിലെ സോൾജിയർ ഫീൽഡിൽ ലയണൽ മെസ്സിയും ടീമും ഇക്വഡോറിനെ നേരിടും. ജൂൺ 14ന് മേരിലാൻഡിലെ ലാൻഡ്ഓവറിലെ കമാൻഡേഴ്‌സ് ഫീൽഡിൽ ഗ്വാട്ടിമാലയുമായും അർജന്റീന കളിക്കും. ജൂൺ 20 ന് കാനഡയ്‌ക്കെതിരെ ആണ് കോപ്പ അമേരിക്കയിലെ അർജന്റീനയുടെ ആദ്യ മത്സരം.

അർജന്റീന ജൂൺ 12-നകം ടൂർണമെൻ്റിനുള്ള അവസാന 26 അംഗ പട്ടിക സമർപ്പിക്കണം. ഈ മാസം അവസാനം തന്നെ അർജന്റീന സ്ക്വാഡ് പ്രഖ്യാപിക്കും എന്നാണ് കണക്കുകൂട്ടലുകൾ. ചിലി, പെറു, കാനഡ എന്നിവർ ഉൾപ്പെടുന്ന ഗ്രൂപ്പ് എയിലാണ് അർജൻ്റീന മത്സരിക്കുന്നത്.