വിന്‍ഡീസിനെതിരെ ഹൈദ്രാബാദ് ടെസ്റ്റില്‍ തന്റെ 45 റണ്‍സ് നേടി വിരാട് കോഹ്‍ലി പുറത്താകുമ്പോള്‍ ഒരു റെക്കോര്‍ഡ് കൂടി താരം സ്വന്തമാക്കി. ഏഷ്യന്‍ ക്രിക്കറ്റര്‍മാരില്‍ ടെസ്റ്റ് ക്യാപ്റ്റനായി ഏറ്റവും അധികം റണ്‍സ് എന്ന റെക്കോര്‍ഡാണ് വിരാട് കോഹ്‍ലി സ്വന്തമാക്കിയത്. തന്റെ വ്യക്തിഗത സ്കോര്‍ 27ല്‍ എത്തിയപ്പോളാണ് പാക്കിസ്ഥാന്‍ നായകന്‍ മിസ്ബ ഉള്‍ ഹക്കില്‍ നിന്ന് ഈ റെക്കോര്‍ഡ് കോഹ്‍ലി സ്വന്തമാക്കിയത്.
മിസ്ബ 4214 റണ്‍സാണ് പാക്കിസ്ഥാന്റെ നായകനായി നേടിയിട്ടുള്ളത്. കോഹ്‍ലിയ്ക്ക് ഇപ്പോള്‍ 4233 റണ്‍സാണ് നേടാനായിട്ടുള്ളത്. ക്യാപ്റ്റനായി17 ശതകങ്ങളും 9 അര്‍ദ്ധ ശതകങ്ങളുമാണ് കോഹ്‍ലി നേടിയിട്ടുള്ളത്. കോഹ്‍ലി 42 മത്സരങ്ങളിലാണ് ഇന്ത്യയെ നയിച്ചിട്ടുള്ളത്.
ദക്ഷിണാഫ്രിക്കയുടെ നായകനായിരുന്നു ഗ്രെയിം സ്മിത്തിനാണ് ഈ പട്ടികയിലെ ഒന്നാം സ്ഥാനം. 8659 റണ്‍സാണ് 109 മത്സരങ്ങളില്‍ നിന്ന് നേടിയിട്ടുള്ളത്. അലന്‍ ബോര്‍ഡര്‍(6623 റണ്‍സ്), റിക്കി പോണ്ടിംഗ്(6524) എന്നിവരാണ് പട്ടികയില്‍ ഗ്രെയിം സ്മിത്തിനു പിന്നിലായുള്ളത്.