97/0 എന്ന നിലയിൽ നിന്ന് 112/4 എന്ന നിലയിലേക്ക് വീണ് ഇന്ത്യ. ട്രെന്റ് ബ്രിഡ്ജിൽ രോഹിത്തിനെ നഷ്ടമായി ലഞ്ചിന് പോകുമ്പോള്‍ ഇന്ത്യ 97/1 എന്ന നിലയിലായിരുന്നു. 6 റൺസ് നേടിയ ചേതേശ്വര്‍ പുജാരയെയും പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയുടെയും വിക്കറ്റ് നേടിയ ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്സൺ ആണ് ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്.
104/3 എന്ന നിലയിലേക്ക് വീണ ഇന്ത്യയ്ക്ക് അധികം വൈകാതെ അജിങ്ക്യ രഹാനെയെ റണ്ണൗട്ട് രൂപത്തിലും നഷ്ടമായി. കെഎൽ രാഹുല്‍ 52 റൺസ് നേടി നില്‍ക്കുമ്പോള്‍ താരത്തെ രണ്ടാം സ്ലിപ്പിൽ ആന്‍ഡേഴ്സണിന്റെ പന്തിൽ ഡൊമിനിക് സിബ്ലേ കൈവിട്ടത് ഇന്ത്യയ്ക്ക് ആശ്വാസമായി.