ചൈനയുടെ ആധിപത്യം തുടരുന്നു, വനിത ടീം ഇവന്റിൽ സ്വര്‍ണ്ണം

ടേബിള്‍ ടെന്നീസ് വനിതകളുടെ ടീം ഇവന്റിലും സ്വര്‍ണ്ണം നേടി ചൈന. ജപ്പാനെതിരെ 3-0ന്റെ ഏകപക്ഷീയമായ വിജയം ആണ് ചൈന ഇന്ന് നേടിയത്. യാതൊരു ചെറുത്തുനില്പുമില്ലാതെ ചൈന സ്വര്‍ണ്ണം നേടിയപ്പോള്‍ ജപ്പാന്‍ വെള്ളിയുമായി തൃപ്തിപ്പെട്ടു.

മൂന്നാം സ്ഥാനം ഹോങ്കോംഗ് ജര്‍മ്മനിയെ പരാജയപ്പെടുത്തി സ്വന്തമാക്കി. 3-1 എന്ന നിലയിലായിരുന്നു വിജയം.