ഷോട്ട്പുട്ടിൽ 11ാം സ്ഥാനവുമായി ഫൈനലിലേക്ക് യോഗ്യത നേടി അമന്‍ദീപ് സിംഗ്

Sports Correspondent

നൈറോബിയിലെ അണ്ടര്‍ 20 ലോക അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലേക്ക് യോഗ്യത നേടി ഇന്ത്യന്‍ താരം അമന്‍ദീപ് സിംഗ്. 17.92 മീറ്റര്‍ ദൂരം എറിഞ്ഞാണ് അമന്‍ദീപ് ഫൈനലിലെത്തിയത്. ഗ്രൂപ്പ് ബിയിൽ നേരിട്ട് യോഗ്യത നേടുവാന്‍ താരത്തിന് സാധിച്ചില്ലെങ്കിലും 11ാമനായി ഫൈനലിലേക്ക് താരം എത്തി.

എന്നാൽ ഫൈനലിൽ ഈ പ്രകടനം താരത്തിന് പോഡിയം നേടിക്കൊടുക്കില്ലെന്നത് നിശ്ചയമാണ്. അതിനാൽ തന്നെ ഏറെ മികച്ച പ്രകടനം താരം പുറത്തെടുക്കേണ്ടതുണ്ട്.