ഇന്നലെ കോപ അമേരിക്ക സ്വന്തമാക്കിയതോടെ അപൂർവ്വ നേട്ടത്തിൽ എത്തിയിരിക്കുകയാണ് ഡാനി ആൽവസ്. ഡാനി ആൽവസിന്റെ കരിയറിലെ നാൽപ്പതാം കിരീടമായിരുന്നു ഇത്. 40 കിരീടങ്ങൾ നേടുന്നത് ഫുട്ബോളിലെ ആദ്യ താരമായി ഡാനി ആൽവസ് ഇതോടെ മാറി. തന്റെ ക്ലബ് കരിയറിൽ കിരീടങ്ങൾ വാരിക്കൂട്ടിയിട്ടുള്ള ആൽവസിന്റെ ബ്രസീലിന്റെ ഒപ്പമുള്ള നാലാം കിരീടമാണിത്.
ലയണൽ മെസ്സി, ഇനിയേസ്റ്റ, ഗിഗ്സ് എന്നിവരാണ് ആൽവസിന് പിറകിൽ കിരീട നേട്ടത്തിൽ ഉള്ളത്. ഇനിയേസ്റ്റക്ക് കരിയറിൽ 37 കിരീടങ്ങൾ ഉണ്ട്. 34 കിരീടങ്ങളാണ് ഗിഗ്സും മെസ്സിയും നേടിയിട്ടുള്ളത്. ആൽവെസിന്റെ കിരീടങ്ങളിൽ ഭൂരിഭാഗവും വന്നത് ബാഴ്സലോണക്ക് ഒപ്പം ആയിരുന്നു.
ആൽവസിന്റെ കിരീടങ്ങൾ;
സെവിയ്യ;
2 യുവേഫ കപ്പ്
1 സൂപ്പർ കപ്പ്
1 കോപ ഡെൽ റേ
1 സൂപ്പ കോപ
ബാഴ്സലോണ;
6 ലാലിഗ
4 കോപ ഡെൽ റേ
4 സൂപ്പർ കോപ
3 ചാമ്പ്യൻസ് ലീഗ്
3 ക്ലബ് ലോകകപ്പ്
3 സൂപ്പർ കപ്പ്
യുവന്റസ്;
1 സീരി എ
1 കോപ ഇറ്റാലിയ
പി എസ് ജി;
2 ലീഗ് 1
2 ട്രോഫി ദെ ചാമ്പ്യൻ
1 കോപ ദെ ല ലിഗോ
1 കോപ ദെ ഫ്രാൻസ്
ബ്രസീൽ;
2 കോപ അമേരിക്ക
2 കോൺഫെഡറേഷൻ കപ്പ്