കൂറ്റന്‍ ചേസിംഗില്‍ ജമൈക്ക തല്ലാവാസിനെ കഴിഞ്ഞ മത്സരത്തില്‍ കീഴടക്കിയെങ്കിലും ബാര്‍ബഡോസ് ട്രിഡന്റ്സിന്റെ ബൗളിംഗിന് മുന്നില്‍ പതറി സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് 186/2 എന്ന മികച്ച സ്കോര്‍ നേടിയപ്പോള്‍ പാട്രിയറ്റ്സിന് 9 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് മാത്രമേ നേടാനായുള്ളു. 18 റണ്‍സിന്റെ ജയമാണ് ട്രിഡന്റ്സ് നേടിയത്.
ലെനിക്കോ ബൗച്ചര്‍(62*), ജീന്‍ പോള്‍ ഡുമിനി(18 പന്തില്‍ 43*) എന്നിവര്‍ക്കൊപ്പം ജോണ്സണ് ചാള്‍സ് 52 റണ്‍സുമായി തിളങ്ങിയപ്പോളാണ് 2 വിക്കറ്റ് നഷ്ടത്തില്‍ ബാര്‍ബഡോസ് 186 റണ്‍സ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ പാട്രിയറ്റ്സിനായി കഴിഞ്ഞ മത്സരത്തിലെ ഹീറോകളെല്ലാം പരാജയപ്പെട്ടപ്പോള്‍ 62 റണ്‍സുമായി ലൗറി ഇവാന്‍സ് മാത്രമാണ് ടോപ് ഓര്‍ഡറില്‍ തിളങ്ങിയത്.
പത്താം വിക്കറ്റില്‍ 49 റണ്‍സ് നേടിയ ഡൊമിനിക്ക് ഡ്രേക്ക്സിന്റെയും അല്‍സാരി ജോസഫിന്റെയും പ്രകടനമാണ് ടീമിന്റെ തോല്‍വിയുടെ ആഴം കറച്ചത്. 14 പന്തില്‍ 34 റണ്‍സ് നേടി ഡ്രേക്ക്സ് പുറത്താകാതെ നില്‍ക്കുകയായിരുന്നു. ട്രിഡന്റ്സിന്റെ സന്ദീപ് ലാമിച്ചാനെയാണ് കളിയിലെ താരം. 4 ഓവറില്‍ 22 റണ്‍സ് വഴങ്ങി 3 വിക്കറ്റ് താരം നേടിയപ്പോള്‍ ജേസണ്‍ ഹോള്‍ഡര്‍, ഹെയ്ഡന് വാല്‍ഷ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.