മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അലക്സ് ടെല്ലസ് ക്ലബ് വിടും. താരത്തെ ലോണിൽ അയക്കാൻ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിച്ചിരിക്കുന്നത്. സ്പാനിഷ് ക്ലബായ സെവിയ്യയും ആയി ഈ കാര്യത്തിൽ യുണൈറ്റഡ് ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഒരു വർഷത്തെ ലോണിൽ ആണ് താരം ക്ലബ് വിടുന്നത്. താരത്തെ ലോണിന് അവസാനം വാങ്ങാനുള്ള ഓപ്ഷൻ യുണൈറ്റഡ് സെവിയ്യക്ക് നൽകില്ല.
മാഞ്ചസ്റ്റർ യുണൈറ്റഡ് ടെല്ലസിന്റെ സാലറിയിലെ വലിയ ശതമാനം വഹിക്കും. മലാസിയ കൂടെ പുതുതായി എത്തിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ അലക്സ് ടെല്ലസിന്റെ സ്ഥാനം വീണ്ടും താഴേക്ക് പോയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ രണ്ട് സീസൺ മുമ്പ് എത്തിയ ടെല്ലസിന് ഇതുവരെ അധികം അവസരങ്ങൾ ക്ലബിൽ ലഭിച്ചിരുന്നില്ല.
പോർച്ചുഗൽ ക്ലബായ പോർട്ടോയിൽ നിന്നാണ് അലക്സ് ടെലെസ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. താരത്തിന് ഇനിയും രണ്ടു വർഷത്തെ കരാർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ബാക്കിയുണ്ട്. 27കാരനായ താരത്തെ 14 മില്യൺ നൽകിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് അന്ന് സൈൻ ചെയ്തത്.
Story Highlights: Alex Telles to Sevilla Full agreement with Manchester United on loan dean valid until 2023.