ആൽബിനോ ഗോമസ് ഇനി കേരള ബ്ലാസ്റ്റേഴ്സിൽ ഇല്ല

Newsroom

അവസാന രണ്ട് സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്ന ഗോൾ കീപ്പർ ആൽബിനോ ഗോമസ് ക്ലബ് വിട്ടു. താരം കരാർ അവസാനിച്ചതോടെ ക്ലബ് വിടുക ആണെന്ന് ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചു. കഴിഞ്ഞ സീസണ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം നമ്പറായി കളി ആരംഭിച്ച ആൽബിനോക്ക് പരിക്ക് പ്രശ്നമാവുക ആയിരുന്നു. ആൽബിനോ പരിക്കേറ്റ് പുറത്തായ സമയത്ത് ഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ വല കാക്കുകയും ഗംഭീര പ്രകടനം കാഴ്ചവെക്കുകയും ചെയ്തു.

ഗിൽ തന്നെയാകും വരും സീസണിലും കേരള ബ്ലാസ്റ്റേഴ്സിന്റെ വല കാക്കുക എന്നത് കൊണ്ടാണ് ആൽബിനോയെ ക്ലബ് വിടാൻ കേർള ബ്ലാസ്റ്റേഴ്സ് അനുവദിച്ചത്.

28 കാരനായ ആൽബിനോ 2020ൽ ഒഡീഷ എഫ്‌സിയിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്. സാൽഗോക്കർ, മുംബൈ സിറ്റി ഐസ്വാൾ എഫ്‌സി എന്നിവർക്കായും കളിച്ചിട്ടുണ്ട്. ഐസാളിനെ ഐ-ലീഗ് കിരീടം ഉയർത്താൻ സഹായിക്കുനാൻ അൽബിനോക്ക് ആയിരുന്നു.