ഗോവൻ ഗോൾകീപ്പർ ആൽബിനോ ഗോമസ് ഇനി കേരള ബ്ലാസ്റ്റേഴ്സിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊച്ചി, ജൂലൈ 08, 2020: ഗോവയിൽ നിന്നുള്ള യുവ ഗോൾകീപ്പർ ആൽബിനോ ഗോമസ് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയിയുമായി കരാറൊപ്പിട്ടു. 26 കാരനായ ആൽബിനോ ഒഡീഷ എഫ്‌സിയിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്. സാൽഗോക്കർ താരമായിരുന്ന ആൽബിനോ 2015 ൽ മുംബൈ സിറ്റി എഫ്‌സിയിലൂടെയാണ് ഐ‌എസ്‌എല്ലിൽ അരങ്ങേറ്റം കുറിച്ചത്. അവിടെ നിന്നും 2016-17ലെ ഐ-ലീഗ് സീസണിൽ ലോണിലൂടെ ഐസ്വാൾ എഫ്‌സിയിൽ ചേർന്നു. ആ സീസണിൽ 8 ക്ലീൻ ഷീറ്റുകളോടെ ഐ-ലീഗിൽ ക്ലബ്ബിന് കിരീടം ഉയർത്താൻ സഹായിക്കുന്നതായി അൽബിനോയുടെ പ്രകടനം. 2016 ൽ എ.എഫ്.സി അണ്ടർ 23 യോഗ്യതാ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യ അണ്ടർ 23 ടീമിൽ അംഗമായിരുന്നു ആൽബിനോ.

“വരാനിരിക്കുന്ന ഐ‌എസ്‌എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ ചേരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, ഒപ്പം ഏറ്റവും ആവേശഭരിതമായ ആരാധകർക്ക് മുന്നിൽ കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വ്യക്തമായ ദീർഘവീക്ഷണമുള്ള ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്‌സ് എന്നതിനാൽതന്നെ ശരിയായ സ്ഥലത്താണ് എത്തിപ്പെട്ടതെന്നെനിക്കുറപ്പുണ്ട്. എന്റെ ടീമംഗങ്ങളോടൊപ്പം ചേരാനും സീസണിനായി തയ്യാറെടുപ്പ് ആരംഭിക്കാനും ഞാൻ കാത്തിരിക്കുകയാണ് ”, ആൽബിനോ പറയുന്നു.

“ക്ലബ്ബുമായി കരാറൊപ്പിട്ടതിൽ ആൽബിനോയെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു. ശാരീരികവും മാനസികവുമായ അദ്ദേഹത്തിന്റെ കഴിവുകളിൽ ഞാൻ വിശ്വസിക്കുന്നു, ആദ്യദിനം മുതൽ തന്റെ പരമാവധി കഴിവുകൾ പ്രകടിപ്പിച്ചുകൊണ്ട്, വർദ്ധിത ആത്മവിശ്വാസത്തോടെ ഞങ്ങളുടെ ടീമിന്റെ ഒരു പ്രധാന ഭാഗമാകാൻ അദ്ദേഹം തയ്യാറാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അദ്ദേഹത്തിന് മികച്ച വർഷങ്ങൾ ആശംസിക്കുന്നു! ”. സ്കിൻകിസ് കൂട്ടിച്ചേർത്തു.