ഇന്ത്യയെ തോൽപ്പിച്ചതിനു പിന്നാലെ പ്രതികരണവുമായി മുൻ പാകിസ്താൻ പേസർ ഷൊഹൈബ് അക്തർ. പാകിസ്ഥാൻ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് ഉറപ്പുള്ളതിനാൽ അധികം സന്തോഷിക്കേണ്ടെന്ന് ഞാൻ ഇന്ത്യക്കാരോടു പറഞ്ഞിരുന്നു എന്ന് അക്തർ പ്രതികരിച്ചു. പാകിസ്ഥാൻ ഇന്ത്യയെ നിഷ്കരുണം തോൽപ്പിക്കുമെന്നും ഞാൻ നേരത്തെ ഒരു വീഡിയോയിൽ പറഞ്ഞിരുന്നു. എന്ന് അക്തർ ഓർമ്മിപ്പിച്ചു.
ഇന്നലെ അവസാന ഓവർ വരെ നീണ്ടു നിന്ന പോരാട്ടത്തിന് ഒടുവിലായുരുന്നു പാകിസ്താൻ ഇന്ത്യയെ തോൽപ്പിച്ചത്.

“തങ്ങളുടെ അവസാന ഇലവൻ ആരായിരിക്കണമെന്ന് ഇന്ത്യ തീരുമാനിക്കണം. ആരാണ് നിങ്ങളുടെ ഭാവി – അത് ഋഷ പന്ത്, ദിനേഷ് കാർത്തിക്, ദീപക് ഹുഡ് അല്ലെങ്കിൽ രവി ബിഷ്‌ണോയി എന്നിവരാണോ? ആദ്യം നിങ്ങളെ അവസാന ഇലവനെ കണ്ടെത്തു” അക്തർ പറയുന്നു.
ഇന്ത്യയിൽ ആശയക്കുഴപ്പമുള്ള രീതിയിലാണ് ടീം തിരഞ്ഞെടുക്കുന്നത്. എന്തുകൊണ്ടാണ് ഇത്രയധികം ആശയക്കുഴപ്പം ഉള്ളതെന്ന് എനിക്കറിയില്ല എന്നും അക്തർ പറഞ്ഞു.














