അജിൻ ടോം ഇനി ഗോകുലം കേരളയുടെ സ്വന്തം!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കോഴിക്കോട്, ഒക്ടോബർ 23: അണ്ടർ-17 വേൾഡ് കപ്പ് ക്യാമ്പിൽ ഉണ്ടായിരുന്ന വയനാട്ടുകാരൻ അജിൻ ടോം ഗോകുലം കേരള എഫ് സിയിൽ ചേർന്നു. ഇതിനു മുൻപ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ്റെ ഡെവെലപ്‌മെന്റൽ ടീമായ ഇന്ത്യൻ ആരോസിൽ ആയിരിന്നു 20 വയസുള്ള അജിൻ ടോം ഐ ലീഗ് കളിച്ചത്. വയനാട് നടവയൽ സ്വദേശി ആണ് അജിൻ ടോം.

കഴിഞ്ഞ സീസണിൽ 11 കളികളിൽ ഇന്ത്യൻ ആരോസിനു വേണ്ടി അജിൻ കളിച്ചിരുന്നു. 2018-19 സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ ചെന്നൈയിൻ എഫ് സിയുടെ റിസേർവ് ടീം കളിക്കാരൻ ആയിരിന്നു. അവർക്കു വേണ്ടി അജിൻ 13 മത്സരങ്ങൾ ഐ ലീഗ് സെക്കന്റ് ഡിവിഷനിൽ കളിച്ചു.

കേരളത്തിന്റെ അണ്ടർ-14 ടീമിലെ ഭാഗമായ അജിൻ, കല്യാണിയിൽ നടന്ന നാഷണൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ പ്രകടനത്തിലൂടെയാണ് എ ഐ എഫ് എഫ് എലൈറ്റ് അക്കാഡമിയിലേക്കു തിരഞ്ഞെടുക്കപെടുന്നത്.

അജിൻ പിന്നീട് ഇന്ത്യയുടെ അണ്ടർ-16 ടീമിന്റെ ഭാഗമായി ബംഗ്ലാദേശിൽ നടന്ന അണ്ടർ-16 സാഫ് കപ്പ്, ബ്രസീലിൽ നടന്ന ബ്രിക്സ് കപ്പ്, മെക്സിക്കോയിൽ നടന്ന ഫോർ നേഷൻസ് കപ്പ് എന്നിവയിൽ പങ്കെടുത്തു.

അണ്ടർ-17 വേൾഡ് കപ്പിന്റെ ഭാഗമായ 24 അംഗ സാധ്യത ടീമിൽ അജിൻ ടോം ഉണ്ടായിരിന്നു.

“മലബാറിലുള്ള ഗോകുലം എഫ് സിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷം ഉണ്ട്. ചെറുപ്പം മുതലേ ഇ എം സ് സ്റ്റേഡിയത്തിൽ ഞാൻ കളിച്ചിട്ടുണ്ട്. ഗോകുലത്തിന്റെ ഇറ്റാലിയൻ കോച്ചിന്റെ കീഴിൽ കുറെയേറെ പഠിക്കുവാൻ കഴിയും എന്നാണ് വിചാരിക്കുന്നത്,” അജിൻ ടോം പറഞ്ഞു.

“കേരളത്തിലെ താരങ്ങൾക്കു കഴിയുന്നത്രെ അവസരം കൊടുക്കുവാൻ ആൺ ഞങ്ങൾ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് അജിനെ പോലെയുള്ള താരങ്ങളെ സൈൻ ചെയുന്നത്. അജിന് എല്ലാവിധ ആശംസകളും ക്ലബ് നേരുന്നു,” ഗോകുലം കേരള എഫ് സി ചെയർമാൻ ഗോകുലം ഗോപാലൻ പറഞ്ഞു.