പൊരുതി നേടിയ വിജയവുമായി അജയ് ജയറാം

Sports Correspondent

ചൈനീസ് തായ്പേയ് ഓപ്പണില്‍ ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ താരം അജയ് ജയറാമിനു വിജയം. 58 മിനുട്ട് നീണ്ട പോരാട്ടത്തില്‍ ആദ്യ ഗെയിം കൈവിട്ട ശേഷമാണ് ജപ്പാന്റെ ഹഷിരു ഷിമോണയെ പരാജയപ്പെടുത്തി അജയ് പ്രീ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നത്. ആദ്യ ഗെയിമില്‍ 18-21നു പിന്നോട്ട് പോയ അജയ് രണ്ടാം ഗെയിം 21-17നു സ്വന്തമാക്കി. മൂന്നാം ഗെയിമില്‍ ജപ്പാന്‍ താരത്തെ നിഷ്പ്രഭമാക്കിയാണ് ടൂര്‍ണ്ണമെന്റില്‍ അജയ് മികച്ച തുടക്കം കുറിച്ചത്.

സ്കോര്‍: 18-21, 21-17, 21-9