മ്യൂണിക്ക്, മാഡ്രിഡ്, ടൂറിൻ, ലണ്ടൺ അയാക്സ് ഇത്തവണ അയാക്സിന്റെ കുട്ടികൾ കളിക്കൻ ഇറങ്ങിയ വമ്പൻ നഗരങ്ങളാണ് ഇത്. ഫുട്ബോളിലെ വമ്പന്മാരുടെ നാടുകൾ. എന്നാൽ ഇവിടെ എവിടെ ചെന്നിട്ടും പരാജയം നേരിടേണ്ടി വന്നിട്ടില്ല അയാക്സ്. അതാണ് അയാക്സിന്റെ മികവും. സ്വന്തം ഹോം ഗ്രൗണ്ടിൽ പതറിയിട്ടുൻ എവേ ഗ്രൗണ്ടുകളിലെ അവരുടെ ഫോം അവരെ രക്ഷിച്ചു.
ഗ്രൂപ്പ് ഘട്ടത്തിൽ ബയേണെ ജർമ്മനിയിൽ ചെന്ന് തളച്ചിരുന്നു എങ്കിലും അയാക്സിന്റെ എവേ ഫോം മികവ് കൂടുതൽ കണ്ടത് നോക്കൗട്ടിൽ എത്തിയപ്പോൾ ആയിരുന്നു. ആദ്യ അറിഞ്ഞത് റയൽ മാഡ്രിഡ്. മാഡ്രിഡിനെതിരെ ഹോം ഗ്രൗണ്ടിൽ തകർന്ന അയാക്സ് എവേ ഗ്രൗണ്ടിൽ മാഡ്രിഡിൽ ചെന്ന് ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാരെ കശാപ്പ് ചെയ്തു. 4-1നായിരുന്നു മാഡ്രിഡിലെ അയാക്സിന്റെ വിജയം.
ക്വാർട്ടറിൽ യുവന്റസ് ആയിരുന്നു അയാക്സിന്റെ ഭയമില്ലാത്ത പോളിസിക്ക് വില കൊടുത്തത്. ആംസ്റ്റർഡാമ 1-1 സമനില കിട്ടിയതിന്റെ ആവേശത്തിൽ ടൂറിനിലേക്ക് വന്ന യുവന്റസിനെയും റൊണാൾഡോയേയും 2-1ന് പൊട്ടിച്ച് അയാക്സ് സെമിയിലേക്ക് കടന്നു. ഇന്നലെ സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ലണ്ടണിലും അയാക്സ് മികവ് തുടർന്നു. ടോട്ടൻഹാമിന്റെ ഹോമാണെന്ന് തോന്നില്ലായിരുന്നു ഇന്നലത്തെ അയാക്സിന്റെ പ്രകടനം കണ്ടാൽ. ചാമ്പ്യൻസ് ലീഗിൽ മൂന്ന് എവേ നോക്കൗട്ട് മത്സരങ്ങൾ വിജയിക്കുക എന്ന അപൂർവ്വ നേട്ടത്തിലേക്കും അയാക്സ് ഇന്നലത്തെ ജയത്തോടെ എത്തി.
Ajax away in the Champions League:
1-1 vs Bayern
1-1 vs Benfica
2-0 vs AEK Athens
4-1 vs Real Madrid
2-1 vs Juventus
1-0 vs Spurs