8 കൊല്ലം കൊണ്ട് ലോകകപ്പ് കളിക്കും എന്ന പൊള്ളയായ വാഗ്ദാനങ്ങൾ ഇല്ല, പക്ഷെ ഇന്ത്യൻ ഫുട്ബോളിനെ മുന്നോട്ട് നയിക്കും, നയം വ്യക്തമാക്കി പുതിയ AIFF പ്രസിഡന്റ്

Chobe Aiff

ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ (AIFF) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കല്യാൺ ചൗബെ നയം വ്യക്തമാക്കുന്നു. ഇന്ത്യൻ ഫുട്ബോളിലെ തലപ്പത്ത് ഉണ്ടായിരുന്നവർ സ്വപനങ്ങൾ വിറ്റ് കബളിപ്പിച്ച പോലെ പുതിയ കമ്മിറ്റി ചെയ്യില്ല എന്ന് ചൗബെ വ്യക്തമാക്കി. ഇന്ത്യൻ ഫുട്ബോളിനെ മുന്നോട്ട് കൊണ്ടുപോകാൻ എല്ലാ സംസ്ഥാന എഫ്എകളും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. ഇക്കാര്യത്തിൽ, സെപ്തംബർ 7 ന് ഞങ്ങൾ ഞങ്ങളുടെ ഹ്രസ്വകാല പദ്ധതി നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കും. കല്യാൺ ചൗബെ പറയുന്നു.

“ഞങ്ങൾ ഒരു വാഗ്ദാനവും നൽകുന്നില്ല, എന്നാൽ നിലവിലെ അവസ്ഥയിൽ നിന്ന് ഇന്ത്യൻ ഫുട്ബോളിനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് ഞങ്ങൾ പറയും, എത്രത്തോളം മുന്നോട്ട് പോകുമെന്ന് ഞങ്ങൾ പറയും. ഞങ്ങൾ സ്വപ്നങ്ങൾ വിൽക്കാൻ പോകുന്നില്ല.” അദ്ദേഹം തുറന്നു പറഞ്ഞു.

സ്വപ്നങ്ങൾ വിൽക്കാൻ ഞങ്ങൾ നിങ്ങളുടെ മുന്നിൽ വരില്ല. ഞങ്ങൾ ഇത്രയധികം അക്കാദമികൾ സ്ഥാപിച്ചിട്ടുണ്ടെന്നും എട്ട് വർഷത്തിനുള്ളിൽ ഫിഫ ലോകകപ്പിൽ കളിക്കുമെന്നും ഞങ്ങൾ പറയില്ല. മറിച്ച് സുതാര്യതയോടെ സത്യസന്ധമായി മുന്നോട്ട് പോകും. AIFF പ്രസിഡന്റ് കൂട്ടിച്ചേർത്തു.