റയൽ മാഡ്രിഡ് ഇതിഹാസം മാർസെലോ ഗ്രീക്ക് ക്ലബിലേക്ക്

റയൽ മാഡ്രിഡിന്റെ ഇതിഹാസ താരമായ മാർസെലോ പുതിയ ക്ലബിലേക്ക്. മാർസെലോയെ ഗ്രീക്ക് ക്ലബായ ഒളിമ്പിയാകോസ് സ്വന്തമാക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. റയൽ മാഡ്രിഡ് വിട്ട മാർസെലോ ഇപ്പോൾ ഫ്രീ ഏജന്റ് ആണ്‌. താരം പ്രീമിയർ ലീഗ് ക്ലബായ ലെസ്റ്ററിലേക്ക് എത്തും എന്ന് സൂചനകൾ ഉണ്ടായിരുന്നു എങ്കിലും അത് നടന്നിരുന്നില്ല. ഗ്രീസിലെ ഏറ്റവും വലിയ ക്ലബാണ് ഒളിമ്പിയാകോസ്.

അവസാന 15 വർഷമായി മാർസെലോ റയൽ മാഡ്രിഡിന് ഒപ്പം ആയിരുന്നു. അവസാന കുറച്ച് സീസണുകളായി. റയൽ ടീമിൽ ആദ്യ ഇലവനിൽ ഉണ്ടാകുന്നത് കുറവായിരുന്ന മാർസെലോയുടെ കരാർ പുതുക്കണ്ട എന്ന് റയൽ മാഡ്രിഡ് തീരുമാനിക്കുകയായിരുന്നു. അതാണ് താരം ക്ലബ് വിട്ടത്.

റയലിനായി 545 മത്സരങ്ങൾ മാർസെലോ കളിച്ചിട്ടുണ്ട്. 38 ഗോളും 103 അസിസ്റ്റും അദ്ദേഹം സംഭവാന ചെയ്തു. 25 കിരീടങ്ങൾ റയലിനൊപ്പം നേറിയ മാർസെലോ ആണ് റയൽ മാഡ്രിഡിനൊപ്പം ഏറ്റവും കൂടുതൽ കിരീടം നേടിയ താരം.

Comments are closed.