മൗർട്ടാഡ ഫാളിന് പിന്നാലെ അഹ്മദ് ജഹുവിന്റെയും കരാർ മുംബൈ സിറ്റി പുതുക്കി. 2022-23 സീസണിന്റെ അവസാനം വരെ അദ്ദേഹത്തെ ക്ലബ്ബിൽ നിലനിർത്തുന്ന ഒരു പുതിയ ഒരു വർഷത്തെ കരാറിൽ മിഡ്ഫീൽഡർ അഹമ്മദ് ജഹൂഹ് ഒപ്പുവെച്ചതായി മുംബൈ സിറ്റി എഫ്‌സി പ്രഖ്യാപിച്ചു. 2020/21 സീസണിൽ ഐഎസ്എൽ ലീഗ് വിന്നേഴ്സ് ഷീൽഡും ഐഎസ്എൽ ട്രോഫിയും നേടിയ മുംബൈ സിറ്റി സീസണിൽ 33 കാരനായ മൊറോക്കന്റെ പങ്ക് നിർണായകമായിരുന്നു.
Call it magic, call it true.. 🪄🎩#Jahouh2023 #AamchiCity 🔵 pic.twitter.com/YGNekcP1xQ
— Mumbai City FC (@MumbaiCityFC) February 11, 2022
ഐലൻഡേഴ്‌സിനൊപ്പം ജഹൂ 33 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 3 ഗോളുകൾ നേടുകയും 11 അസിസ്റ്റുകൾ നൽകുകയും ചെയ്തു., ഈ സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ ചാർട്ടുകളിൽ ഒന്നാമതാണ് താരം. മൊറോക്കോയിലെ അൽ അറോയി സ്വദേശിയായ ജഹൂ, ഇത്തിഹാദ് ഖെമിസെറ്റിനൊപ്പം ആണ് തന്റെ കരിയർ ആരംഭിച്ചത്. തുടർന്ന് 2017 ൽ എഫ്‌സി ഗോവയിൽ ചേരുന്നതിന് മുമ്പ് മൊഗ്രെബ് ടെറ്റോവൻ, രാജ കാസബ്ലാങ്ക, റബാത്ത് തുടങ്ങിയ വിവിധ ക്ലബ്ബുകൾക്കായി കളിച്ചു. മൂന്ന് സീസണുകളിൽ അദ്ദേഹം ഗോവൻ ടീമിനായും കളിച്ചു. 2019/20 ISL ലീഗ് വിന്നേഴ്സ് ഷീൽഡും 2019 സൂപ്പർ കപ്പും ഗോവക്ക് ഒപ്പം താരം നേടിയിരുന്നു.