അഡ്രിയാൻ ലൂണയുടെ ആറാട്ട് കണ്ട മത്സരത്തിൽ അവസാന നിമിഷം കേരള ബ്ലാസ്റ്റഴ്സ് വിജയം കൈവിട്ടു. ഐ എസ് എല്ലിൽ ഇന്ന് നിർണായക മത്സരത്തിൽ 96ആം മിനുട്ടിലെ ഗോൾ മോഹൻ ബഗാന് സമനില നൽകുന്നതാണ് കണ്ടത്. 2-2 എന്ന നിലയിലാണ് കളി അവസാനിച്ചത്. ടോപ് 4 പോരാട്ടത്തിൽ നിർണായകമാകുന്ന മൂന്ന് പോയിന്റ് ആയേനെ ഇന്നത്തെ വിജയം
ഗംഭീര ഫുട്ബോൾ ആണ് ഇന്ന് കണ്ടത്. ഏഴാം മിനുട്ടിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ലീഡ് എടുത്തു. സഹൽ നേടിയ ഫ്രീകിക്ക് ലൂണ ആണ് എടുത്തത്. ലൂണയുടെ ഫ്രീകിക്ക് മനോഹരമായി വലയിലേക്ക് കയറി. ഈ ഗോൾ അധികം സമയം ആഘോഷിക്കാൻ കേരള ബ്ലാസ്റ്റേഴ്സിനായില്ല. അടുത്ത മിനുട്ടിൽ തന്നെ ബഗാൻ സമനില കണ്ടെത്തി.
വലതു വിങ്ങിലൂടെ വന്ന അറ്റാക്കിൽ പ്രിതം കൊടാൽ നൽകിയ ക്രോസ് അനായാസം ഡേവിഡ് വില്യംസ് വലയിൽ എത്തിച്ചു. പിന്നീട് കേരള ബ്ലാസ്റ്റേഴ്സും മോഹൻ ബഗാനും ഒരു പോലെ ആക്രമിച്ചു കളിച്ചു. ലിസ്റ്റന്റെ ഒരു നല്ല ഷോട്ട് ലോകോത്തര സേവിലൂടെ ഗിൽ തടയുന്നത് കണ്ടു. പൂട്ടിയയുടെ ഒരു ഷോട്ട് അർമീന്ദറും പോസ്റ്റും കൂടിയാണ് തടഞ്ഞത്. ഡിയസിന്റെ ഒരു ഷോട്ടും അമ്രീന്ദർ തടഞ്ഞു.
രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് അറ്റാക്കുകൾ തുടർന്നു. 64ആം മിനുട്ടിൽ ലൂണ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് തിരികെ നൽകി. ഇതും ഒരു അത്ഭുത ഗോളായിരുന്നു. അസാധ്യം എന്ന് തോന്നിയ ആങ്കിളിൽ നിന്നായിരുന്നു ലൂണയുടെ ഗോൾ. ഈ ഗോളിന് ശേഷംമികച്ച ഡിഫൻസീഫ് പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയത്. ഗില്ലിന്റെ അത്ഭുത സേവുകളും കേരളത്തിന് അവസാനം ഇഞ്ച്വറി ടൈമിന്റെ ആറാം മിനുട്ടിൽ കൗകോയിലൂടെ ബഗാൻ സമനില കണ്ടെത്തി ബ്ലാസ്റ്റേഴ്സ് ഹൃദയം തകർത്തു.
ഈ സമനിലയോടെ കേരള ബ്ലാസ്റ്റേഴ്സ് 27 പോയിന്റുമായി ലീഗിൽ നാലാം സ്ഥാനത്ത് നിൽക്കുക ആണ്. ബഗാന് 30 പോയിന്റ് ആണുള്ളത്.