തയ്യാറെടുപ്പുകള്‍ അപര്യാപ്തം, ടീമിൽ നിന്ന് പിന്മാറണമെന്ന് ആഡം മിൽനെ, പകരക്കാരനായി ബ്ലെയര്‍ ടിക്നര്‍

Sports Correspondent

ന്യൂസിലാണ്ടിന്റെ പാക്കിസ്ഥാന്റെയും ഇന്ത്യയ്ക്കെതിരെയുമുള്ള ഏകദിന ടീമിൽ നിന്ന് ആഡം മിൽനെ പിന്മാറി. തന്റെ തയ്യാറെടുപ്പുകള്‍ അപര്യാപ്തമാണെന്നും അതിനാൽ തന്നെ ടീമിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നും താരം തന്നെ ആവശ്യപ്പെടുകയായിരുന്നു. ിതോടെ പകരക്കാരനായി ബ്ലെയര്‍ ടിക്നറിനെ ന്യൂസിലാണ്ട് പ്രഖ്യാപിച്ചു.

ഹാംസ്ട്രിംഗ് പ്രശ്നങ്ങള്‍ അലട്ടുന്ന താന്‍ 16 ദിവസത്തിനുള്ളിൽ 6 മത്സരങ്ങള്‍ കളിക്കേണ്ട സാഹചര്യം ഉണ്ടാകുകയാണെങ്കില്‍ അത് വീണ്ടും പരിക്കിന്റെ പിടിയിലേക്ക് തന്നെ തള്ളിയിടുമെന്ന് മിൽനെ അറിയിക്കുകയായിരുന്നു.

നിലവിൽ ടെസ്റ്റ് ടീമിനൊപ്പം പാക്കിസ്ഥാനിലുള്ള ടിക്നറെ ന്യൂസിലാണ്ട് ബോര്‍ഡ് ഇതോടെ പകരക്കാരനായി പ്രഖ്യാപിക്കുകയായിരുന്നു.