ഇവാൻ കലിയുഷ്നിക്കും കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ വലിയ സ്വീകരണം | A Welcome to remember for Ivan Kaliuzhnyi

Img 20220802 005842

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിംഗ് ആയ കലിയുഷ്നിയും ഇന്നലെ കൊച്ചിയിൽ എത്തി. കലിയുഷ്നിക്ക് വലിയ സ്വീകരണം തന്നെ ഇന്നലെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ നൽകി. ആരാധകർ മഞ്ഞ പൂവും മാലയും നൽകിയാണ് ഇവാൻ കലിയുഷ്നിയെ സ്വീകരിച്ചത്. ഇങ്ങനെ ഒരു വലിയ ക്ലബിൽ ചേരാൻ കഴിഞ്ഞതിൽ വലിയ സന്തോഷം ഉണ്ട് എന്ന് താരം പറഞ്ഞു.

ഉക്രയ്‌നിൽ നിന്നുള്ള മധ്യനിര താരം എഫ്‌കെ ഒലക്‌സാണ്ട്രിയയിൽ നിന്ന്‌ വായ്‌പാടിസ്ഥാനത്തിലാണ്‌ കേരള ബ്ലാസ്‌റ്റേഴ്‌സിൽ ചേർന്നത്‌. ഇരുപത്തിനാലുകാരനായ ഇവാൻ ഉക്രയ്‌ൻ ക്ലബ്ബ്‌ മെറ്റലിസ്‌റ്റ്‌ ഖാർകിവിനൊപ്പമാണ്‌ തന്റെ യൂത്ത്‌ കരിയർ ആരംഭിച്ചത്‌. തുടർന്ന്‌ ഉക്രയ്‌ൻ ഭീമൻമാരായ ഡൈനാമോ കീവിനുവേണ്ടിയും കളിച്ചു. ടീമിനായി യുവേഫ യൂത്ത്‌ ലീഗിൽ പ്രതിനിധീകരിക്കുകയും ചെയ്‌തു. മെറ്റലിസ്‌റ്റ്‌ 1925 ഖർകിവുമായി വായ്‌പാടിസ്ഥാനത്തിൽ തന്റെ സീനിയർ കരിയർ ആരംഭിച്ച അദ്ദേഹം ആദ്യ സീസണിൽ അവർക്കായി 27 മത്സരങ്ങളിലാണ് കളിച്ചത്. അടുത്ത സീസണിൽ ഉക്രയ്‌ൻ സംഘമായ റൂഖ്‌ ലിവിനൊവിൽ വായ്‌പാടിസ്ഥാനത്തിൽ കളിച്ച്‌ അദ്ദേഹം കൂടുതൽ അനുഭവ സമ്പത്ത്‌ നേടി. 32 കളിയിൽ രണ്ട്‌ ഗോളുകളടിക്കുകയും ചെയ്‌തു.
Img 20220802 005043
ഉക്രയ്‌ൻ ഫസ്റ്റ് ഡിവിഷനിൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്ത ഊർജസ്വലനും ഓൾറൗണ്ട്‌ മധ്യനിരക്കാരനുമായ താരം 2021 ഫെബ്രുവരിയിൽ എഫ്‌കെ ഒലെക്‌സാണ്ട്രിയയിൽ എത്തി. ക്ലബ്ബിനൊപ്പം തന്റെ മികച്ച ഫോം തുടർന്ന അദ്ദേഹം 23 മത്സരങ്ങളിൽ രണ്ട്‌ ഗോളുകളടിക്കുകയും നാല്‌ ഗോളുകൾക്ക് വഴിയൊുക്കുകയും ചെയ്തു. ബ്ലാസ്‌റ്റേഴ്‌സിൽ ചേരുന്നതിന്‌ മുമ്പ്‌ ഉക്രയ്‌ൻ ലീഗ്‌ റദ്ദാക്കിയതിനാൽ കലിയൂഷ്‌നി കുറച്ചുകാലം ഐസ്‌ലൻഡ്‌ ടോപ്‌ ഡിവിഷൻ ക്ലബ്ബായ കെഫ്ളാവിക്‌ ഐഎഫിലും വായ്‌പാടിസ്ഥാനത്തിൽ കളിച്ചു.

Story Highlights: A Welcome to remember for Ivan Kaliuzhnyi