90 മില്യൺ!! ഫ്രഞ്ച് യുവതാരം മുവാനി പി എസ് ജിയിൽ

Newsroom

Picsart 23 09 02 00 40 35 352
Download the Fanport app now!
Appstore Badge
Google Play Badge 1

ഫുട്ബോൾ ട്രാൻസ്ഫർ വിപണിയിലെ ഏറെ ഡിമാൻഡുള്ള ഫ്രഞ്ച് സ്‌ട്രൈക്കർ റാൻഡൽ കോലോ മുവാനിയെ പി എസ് ജി സ്വന്തമാക്കി. നീണ്ട കാലമായി ഫ്രാങ്ക്ഫർടുമായി പി എസ് ജി ചർച്ചകൾ നടത്തുന്നുണ്ടായിരുന്നു എങ്കിലും ട്രാൻസ്ഫർ വിൻഡോയുടെ അവസാന മണിക്കൂറുകൾ വേണ്ടി വന്നു ട്രാൻസ്ഫർ പൂർത്തിയാക്കാൻ. 90 മില്യണോളം നൽകിയാണ് പി എസ് ജി മുവാനിയെ സൈൻ ചെയ്യുന്നത്‌. 75 മില്യൺ ട്രാൻസ്ഫർ തുകയായും പിന്നെ 15 മിക്യൺ ആഡ് ഓണായും പി എസ് ജി ജർമ്മൻ ക്ലബിനു നൽകും.

മുവാനി 23 04 30 00 51 05 606

എഫ്‌സി ബയേൺ മ്യൂണിക്കും നേരത്തെ താരത്തെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു എന്നാൽ താരത്തിനായി 60-70 മില്യൺ യൂറോയുടെ ബിഡ് ഒന്നും സ്വീകരിക്കാൻ ഫ്രാങ്ക്ഫർട് തയ്യാറാകില്ല എന്ന് വ്യക്തമായതോടെ ബയേൺ ചർച്ചകളിൽ നിന്ന് പിന്മാറി.

ലിഗ് 1 ലെ നാന്റസ് വിട്ടായിരുന്നു താരം കഴിഞ്ഞ സീസൺ തുടക്കത്തിൽ ഫ്രാങ്ക്ഫർടിൽ എത്തിയത്. ലോകകപ്പിൽ ഫ്രാൻസിനായി നല്ല പ്രകടനം നടത്താനും താരത്തിനായിരുന്നു.