ആന്റണിക്കായുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ ബിഡും അയാക്സ് റിജക്ട് ചെയ്തു. 90 മില്യൺ യൂറോയുടെ ബിഡ് ആണ് അയാക്സ് റിജക്ട് ചെയ്തത്. ഇതിനു മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് അയാക്സിന് ഓഫർ നൽകിയപ്പോഴും അവർ യുണൈറ്റഡിനെ തിരിച്ചയക്കുക ആയിരുന്നു. 100 മില്യൺ നൽകിയാൽ ആന്റണിയെ വിട്ടു നൽകുന്നത് ആലോചിക്കാം എന്നാണ് അയാക്സിന്റെ ഇപ്പോഴത്തെ നിലപാട്.
എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 90 മില്യണു മേലെ ഒരു ബിഡ് സമർപ്പിക്കാൻ സാധ്യത വളരെ കുറവാണ്. ഇപ്പോൾ യുണൈറ്റഡ് വാഗ്ദാനം ചെയ്ത തുക തന്നെ അധികം ആണെന്നാണ് കണക്കാക്കപ്പെടുന്നത്. ആന്റണിയെ വിട്ടു നൽകാൻ അയാക്സ് തയ്യാറായില്ല എങ്കിൽ യുണൈറ്റഡ് മറ്റ് ട്രാൻസ്ഫർ ലക്ഷ്യങ്ങളിലേക്ക് നീങ്ങും.
എന്നാൽ അയാക്സ് ആന്റണിയെ പോകാൻ അനുവദിക്കാത്തതിൽ താരം രോഷത്തിലാണ്. അയാക്സ് തന്നോട് ചെയ്യുന്നത് ശരിയല്ല എന്ന് ആന്റണി കരുതുന്നു. താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരാൻ മാത്രമാണ് ആഗ്രഹിക്കുന്നത്.