എട്ടാമത് ഏഷ്യൻ യോഗ സ്പോർട്സ് ചാമ്പ്യൻഷിപ്പ് തിരുവനന്തപുരത്ത് ആരംഭിക്കും. സെപ്റ്റംബർ 27 മുതൽ 30 വരെ ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് നടക്കുക. പതിനാലു ഏഷ്യൻ രാജ്യങ്ങളിൽ നിന്നുമായി അഞ്ചൂറിലധികം കായിക താരങ്ങൾ തങ്ങളുടെ യോഗ സ്കില്ലുകൾ പ്രദർശിപ്പിക്കും.
അഞ്ചു മലയാളികൾ ഉൾപ്പെടെ 111 അംഗ ടീം ആണ് ഇന്ത്യക്ക് വേണ്ടി കളത്തിൽ ഇറങ്ങുന്നത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം നിർവഹിക്കും. പദ്മശ്രീ നേടിയ സൗദി യോഗ ഇൻസ്ട്രക്ടർ നൗഫ് മാർവായി മുഖ്യാതിഥിയാകും.













