സമീപ കാലത്ത് യൂറോപ്യൻ ഫുട്ബോളിൽ നടന്ന ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നാണിന്ന് ബുണ്ടസ് ലീഗയിൽ നടന്നത്. ബൊറുസിയ ഡോർട്ട്മുണ്ടിനെ ബയേർ ലെവർകൂസൻ ജർമ്മനിയിൽ പരാജയപ്പെടുത്തി. മൂന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ഡോർട്ട്മുണ്ടിനെ ലെവർകൂസൻ പരാജയപ്പെടുത്തിയത്. മുൻ ഡോർട്ട്മുണ്ട് പരിശീലകൻ കൂടിയായ പീറ്റർ ബോഷാണ് ലെവർകൂസന്റെ പരിശീലകൻ.
2 മിനുട്ടിനുള്ളിൽ മാറി മറിഞ്ഞ മത്സരമായിരുന്നു ഇന്നതേത്. 80 ആം മിനുട്ടിൽ 2-3 ന്റെ ലീഡ് നേടിയിരുന്ന ഡോർട്ട്മുണ്ട് ലിയോൺ ബെയ്ലിയുടെയും ലാർസ് ബെൻഡറിന്റെയും ഗോളിൽ പരാജയപ്പെടുകയായിരുന്നു. വാറിന്റെ തുടർച്ചയായ ഇടപെടലുകൾ ഉണ്ടായ മത്സരത്തിൽ ഗോളടിക്കാൻ ഡോർട്ട്മുണ്ട് സെൻസേഷൻ എർലിംഗ് ഹാലൻഡിന് സാധിച്ചില്ല. ഇതിന് മുൻപ് ജർമ്മനിയിൽ ഗോൾ വല ലക്ഷ്യമാക്കി പായിച്ച എല്ലാ ഷോട്ടും ഗോളാക്കി മാറ്റിയ ഹാലൻഡിന് ഇന്ന് ലക്ഷ്യം കാണാനായില്ല. ലൂക്കാസ് ഹ്രാഡെകി ഹാലൻഡിന്റെ ശ്രമം അനുവദിച്ചില്ല. ബേ അറീനയിൽ ആദ്യം ഗോളടിച്ചത് ഹോം ടീമിന് വേണ്ടി കെവിൻ വോളണ്ടാണ്. എന്നാൽ ഏറെ വൈകാതെ ഹമ്മൽസിന്റെ ഹെഡ്ഡറിലൂടെ ഡോർട്ട്മുണ്ട് തിരിച്ഛടിച്ചു.
ഒരിടവേളക്ക് ശേഷം ബുണ്ടസ് ലീഗയിൽ തിരിച്ചെത്തിയ എമ്രെ ചാനായിരുന്നു ഡോർട്ട്മ്യ്ണ്ടിന്റെ ലീഡ് ഉയർത്തിയത്. എന്നാൽ വീണ്ടും വോളണ്ട് ലെവർകൂസണായി ആദ്യ പകുതിക്ക് മുൻപേ ഗോളടിച്ചു. ജേഡൻ സാഞ്ചോയുടെ ഒരു ഗോൾ വാറിന്റെ ഇടപെടൽ കാരണം അനുവദിക്കപ്പെട്ടുമില്ല. പിന്നീട് ഗുറേറെയിലൂടെ ഡോർട്ട്മുണ്ട് ലീഡ് നേടിയെങ്കിലും തകർന്നടിയുകയായിരുന്നു. ഇന്ന് ജയിച്ചിരുന്നെങ്കിൽ പോയന്റ് നിലയിൽ ചാമ്പ്യന്മാരായ ബയേണിനൊപ്പമെത്താനാകുമായിരുന്നു ഡോർട്ട്മുണ്ടിന്.