ബയേൺ മ്യൂണിച്ചിന്റെ താൽക്കാലിക പരിശീലകനായി എത്തി ഹാൻസി ഫ്ലിക്ക് കാണിച്ച അത്ഭുതങ്ങൾ ഫുട്ബോൾ ചരിത്രത്തിൽ എന്നും ചർച്ചയായി ഉണ്ടായിരിക്കണം. ഒരു വർഷം മുമൊ ബയേണിന്റെ താൽക്കാലിക ചുമതല ഏറ്റെടുക്കുമ്പോൾ ബയേൺ അവരുടെ മോശം സമയത്തിൽ കൂടെ കടന്നു പോവുക ആയിരുന്നു. പക്ഷെ ഒരു വർഷം ഇപ്പുറം നോക്കുമ്പോൾ ഹാൻസി ഫ്ലിക്ക് ആറു കിരീടങ്ങളുമായി നിൽക്കുകയാണ്. ബാഴ്സലോണയുടെ അത്ഭുത സ്ക്വാഡിന് മാത്രം സാധിച്ച ഒരു സീസണിൽ 6 കിരീടങ്ങൾ എന്ന നേട്ടമാണ് ഹാൻസി ഫ്ലിക്കിന്റെ ബയേൺ ഇന്നലെ ക്ലബ് ലോകകപ്പ് വിജയിച്ചതോടെ സ്വന്തമാക്കിയത്.
ബയേണിനെ ട്രെബിൾ കിരീട നേട്ടത്തിൽ ഹാൻസി ഫ്ലിക്ക് എത്തിച്ച ഇപ്പോൾ ആറു കിരീടങ്ങളിൽ ആണ് എത്തിയിരിക്കുന്നത്. നേടിയ കിരീടങ്ങളെക്കാൾ കുറവ് തോൽവികൾ മാത്രമെ ഫ്ലികിന് കീഴിൽ ബയേൺ വഴങ്ങിയിട്ടുള്ളൂ. ആറ് കിരീടം നേടിയ ഫ്ലിക്ക് ആകെ ബയേണൊപ്പം പരാജയപ്പെട്ടത് അഞ്ചു മത്സരങ്ങളിൽ മാത്രമാണ്.
ബുണ്ടസ് ലീഗയും, ജർമ്മൻ കപ്പും ചാമ്പ്യൻസ് ലീഗും നേടിയതിനൊപ്പം ജർമ്മൻ സൂപ്പർ കപ്പ്, യുവേഫ സൂപ്പർ കപ്പ്, ക്ലബ് വേൾഡ് കപ്പ് എന്നിവയും ഫ്ലിക്ക് ബയേൺ ട്രോഫി ക്യാബിനറ്റിൽ എത്തിച്ചു. ശരാശരി ഒരോ 11 മത്സരത്തിലും ഒരു കിരീടം എന്ന രീതിയിലാണ് ഇപ്പോൾ ഫ്ലികിന്റെ ബയേൺ റെക്കോർഡ് ഉള്ളത്