ഫുട്ബോൾ ലോകം കൊറോണയോട് പൊരുതാൻ താൽക്കാലികമായി ചില നിയമങ്ങൾ മാറ്റുകയാണ്. ഈ വർഷം നടക്കുന്ന എല്ലാ ഫുട്ബോൾ ടൂർണമെന്റുകളിലും ഒരു മത്സരത്തിൽ ഒരു ടീമിന് 5 സബ്സ്റ്റിട്യൂഷനുകൾ നടത്താൻ ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡ് അനുമതി നൽകി. നിലവിൽ ഒരു മത്സരത്തിൽ 3 സബ് മാത്രമെ നടത്താൻ കഴിയുകയുള്ളൂ.
കൊറൊണ കാരണം നീണ്ട കാലം ഫുട്ബോൾ മത്സരം നടക്കാതിരുന്നത് താരങ്ങളുടെ ഫിറ്റ്നെസിനെ കാര്യമായി ബാധിച്ചിട്ടുണ്ടാകും എന്നതും ഒപ്പം ഒരുപാട് മത്സരങ്ങൾ ചെറിയ കലായളവിൽ നടക്കേണ്ടതുണ്ട് എന്നതും ആണ് സബ്സ്റ്റിട്യൂഷന്റെ എണ്ണം കൂട്ടാൻ കാരണം. അഞ്ച് സബ് നടത്താമെങ്കിൽ സബ് നടത്താൻ ഒരു മത്സരത്തിൽ ഒരു ടീമിന് മൂന്ന് അവസരങ്ങൾ മാത്രമെ ഉണ്ടാവുകയുള്ളൂ. എക്സ്ട്രാ ടൈമിലെ സബ്സ്റ്റിട്യൂഷനുകൾ എക്സ്ട്രാ ടൈം ആരംഭിക്കുന്നതിന് മുമ്പോ അല്ലായെങ്കിൽ എക്സ്ട്രാ ടൈമിന്റെ ഹാഫ് ടൈമിലോ നടത്തേണ്ടി വരും. എന്തായാലും കൊറോണ ഭീതൊ ഒഴിയുന്നത് വരെ ഈ നിയമങ്ങൾ നിലനിൽക്കാൻ ആണ് സാധ്യത.