400 സിക്സുകൾ, ടി20യിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഹിറ്റ്മാൻ

Newsroom

ഇന്ന് രാജ്സ്ഥാന് എതിരായ മത്സരത്തിലെ സിക്സോടെ രോഹിത് ശർമ്മ ഒരു ഇന്ത്യൻ താരത്തിനും എത്താൻ കഴിയാത്ത ഒരു നേട്ടത്തിൽ എത്തിയിരിക്കുകയാണ്. ടി20യിൽ 400 സിക്സ് അടിക്കുന്ന ആദ്യ ഇന്ത്യൻ താരം ആയാണ് രോഹിത് ഇന്നത്തെ ഇന്നിങ്സോടെ മാറിയത്. രോഹിതിന് പിറകിൽ ദൂരെ 325 സിക്സ് അടിച്ചിട്ടുള്ള റെയ്നയും 320 സിക്സ് അടിച്ചുട്ടുള്ള കോഹ്ലിയുമാണ് ഉള്ളത്.

400 സിക്സിൽ 227 സിക്സും താരം ഐ പി എല്ലിൽ ആണ് അടിച്ചത്. ലോക ടി20യിൽ സിക്സിന്റെ കാര്യത്തിൽ എട്ടാമതാണ് രോഹിത്. ഗെയ്ല്, പൊള്ളാർഡ്, റസൽ, എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഉള്ളത്.

ടി20യിൽ ഏറ്റവും കൂടുതൽ സിക്സുകൾ ഉള്ള ഇന്ത്യൻ താരങ്ങൾ;

Rohit Sharma (MI) 400

Suresh Raina (CSK)- 325

Virat Kohli (RCB)- 320