കൊറോണ കാലത്ത് ഫുട്ബോൾ താരങ്ങളും ക്ലബുകളും ഒക്കെ ലോകത്തിന് വലിയ മാതൃക ആവുകയാണ്. ഇപ്പോൾ അവസാനമായി ബ്രസീലിനു വേണ്ടി അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്ന താരങ്ങളും മുന്നോട്ട് വന്നിരിക്കുകയാണ്. ബ്രസീലിലെ 32000 കുടുംബങ്ങളെ സഹായിക്കാൻ ആണ് ബ്രസീൽ താരങ്ങളുടെ തീരുമാനം. അടുത്ത രണ്ടു മാസത്തേക്ക് 32000 കുടുംബങ്ങൾക്ക് വേണ്ട അവശ്യ സാധനങ്ങൾ ഈ 40 പേർ ഉറപ്പുവരുത്തും.
അവശ്യ സാധനങ്ങളായ ഭക്ഷണം, ശുചിത്വം പാലിക്കാനാവശ്യമുള്ള വസ്തുക്കൾ, എന്നിവയൊക്കെ നൽകാനാണ് ഉദ്ദേശിക്കുന്നത്. ബ്രസീൽ പരിശീലകൻ ടിറ്റെയും മറ്റു സഹപരിശീലകരും ഈ പ്രയത്നത്തിൽ ബ്രസീൽ താരങ്ങൾക്ക് ഒപ്പം ഉണ്ട്. നെയ്മർ, ആൽവസ്, അലിസൺ, ഫർമീനോ എന്ന് തുടങ്ങി പ്രമുഖ താരങ്ങളൊക്കെ ഈ സഹായ ഹസ്തത്തിനൊപ്പം ഉണ്ട്.













