വിരമിച്ച ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ ശ്രീജേഷ് പരിശീകൻ ആവുകയാണ് തന്റെ ഭാവി പദ്ധതി എന്ന് പറഞ്ഞു. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം രാഹുൽ ദ്രാവിഡിനെ പോലെ തുടക്കത്തിൽ യുവതാരങ്ങളെ വളർത്തുന്നതിൽ ആകും ശ്രദ്ധ എന്നും ഭാവിയിൽ ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കണം എന്നുൻ ശ്രീജേഷ് പറഞ്ഞു.
“എനിക്ക് ഒരു പരിശീലകനാകണം. അതായിരുന്നു എൻ്റെ പ്ലാൻ, എന്നാൽ ഇപ്പോൾ എപ്പോഴാണ് എന്നൊരു ചോദ്യമുണ്ട്. റിട്ടയർമെൻ്റിന് ശേഷം കുടുംബമാണ് ആദ്യം വരുന്നത്” ശ്രീജേഷ് പിടിഐയോട് പറഞ്ഞു.
“ഞാൻ ആഗ്രഹിച്ച വഴി ജൂനിയർ താരങ്ങളിൽ നിന്ന് ആരംഭിക്കുക എന്നതാണ്, രാഹുൽ ദ്രാവിഡ് ഒരു ഉദാഹരണമാണ്. നിങ്ങൾ ഒരു കൂട്ടം കളിക്കാരെ വികസിപ്പിക്കുകയും അവരെ സീനിയർ ടീമിൽ എത്തിക്കുകയും ചെയ്യുക.” അദ്ദേഹം പറഞ്ഞു.
“ഞാൻ ഈ വർഷം ആരംഭിക്കും. 2025 ൽ ഞങ്ങൾക്ക് ജൂനിയർ ലോകകപ്പുണ്ട്, രണ്ട് വർഷത്തിനുള്ളിൽ സീനിയർ ടീം ലോകകപ്പ് കളിക്കും. അതിനാൽ, 2028 ഓടെ എനിക്ക് 20 അല്ലെങ്കിൽ 40 കളിക്കാരെ സൃഷ്ടിക്കാൻ കഴിയണം.,2029 ഓടെ എനിക്ക് സീനിയർ ടീമിൽ 15-20 കളിക്കാരെ ഉൾപ്പെടുത്താം ആകണം, 2030-ഓടെ സീനിയർ ടീമിൽ ഏതാണ്ട് 30-35 കളിക്കാർ ഉണ്ടാകണം.” ശ്രീജേഷ് ആഗ്രഹം പറഞ്ഞു.
“2032-ൽ ചീഫ് കോച്ച് സ്ഥാനത്തിന് ഞാൻ തയ്യാറാകും. 2036 ഒളിമ്പിക് ഗെയിംസിന് ഇന്ത്യ ആതിഥേയത്വം വഹിക്കുകയാണെങ്കിൽ, അന്ന് ഇന്ത്യയുടെ പരിശീലകനാകാൻ ഞാൻ ആഗ്രഹിക്കുന്നു,” ശ്രീജേഷ് കൂട്ടിച്ചേർത്തു.